വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: ഷട്ടിൽ കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന് വീണ് പതിമൂന്നുകാരന് ദാരുണാന്ത്യ. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജ്ജുൻ (13) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30-യോടെയാണ് സംഭവം. വീടിന്റെ ടെറസിൽ സഹോദരിക്കൊപ്പം ഷട്ടിൽ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് അർജ്ജുൻ താഴേക്ക് വീണത്.ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെയുള്ള അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

