AI girlfriend

തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി…! താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിയന്ത്രണംവിട്ട് ലോറി; സുരക്ഷാഭിത്തി തകർത്ത് മുൻഭാഗം പുറത്തേക്ക്

കോഴിക്കോട്:  താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ലോറിയുടെ മുൻഭാഗം റോഡരികിലെ സുരക്ഷാഭിത്തി തകർത്ത് പുറത്തേക്ക ചാടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

കർണാടകയിൽനിന്ന് ഗ്രാനൈറ്റ് കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരത്തിലെ ഒമ്പതാം വളവിലൂടെ കടന്നുപോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സുരക്ഷാഭിത്തിയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സുരക്ഷാഭിത്തി തകരുകയും വാഹനത്തിന്റെ മുൻഭാഗം റോഡിന് പുറത്തേക്ക് നീങ്ങുകയും ചെയ്തു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ തടസ്സമില്ല.

Leave a Reply

Your email address will not be published. Required fields are marked *