ഹിന്ദി ദിനപത്രമായ ‘ദൈനിക് ജൻവാണി’യുടെ ബ്യൂറോ ചീഫ് മുഹമ്മദ് നസീം അഹമ്മദ്നെ അടിച്ചു കൊന്നു .
ഹാപ്പൂർ :ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ ദീപാവലി പരസ്യവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മാധ്യമപ്രവർത്തകനെ അടിച്ചുകൊന്നു. ഹിന്ദി ദിനപത്രമായ ‘ദൈനിക് ജൻവാണി’യുടെ ബ്യൂറോ ചീഫായ മുഹമ്മദ് നസീം അഹമ്മദ (60 ) ആണ് കൊല്ലപ്പെട്ടത്.ഹാപ്പൂർ ദേഹാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ജരോത്തി റോഡിലുള്ള ഒരു ഫ്ളോർ മില്ലിൽ പത്രത്തിനായി ദീപാവലി പരസ്യം ചോദിക്കാൻ എത്തിയപ്പോഴാണ് സംഭവം.ഫ്ളോർ മില്ലുടമ അശോക് കുമാർ പരസ്യം നൽകാൻ വിസമ്മതിക്കുകയും, അവരെ “വ്യാജ മാധ്യമപ്രവർത്തകർ” എന്ന് ആക്ഷേപിക്കുകയും ചെയ്തു.തുടർന്നുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയും, ഏഴോ എട്ടോ പേരടങ്ങുന്ന സംഘം നസീം അഹമ്മദിനെ ആക്രമിക്കുകയുമായിരുന്നു.സംഭവത്തെ തുടർന്ന് ഹാപ്പൂർ പോലീസ് കേസെടുക്കുകയും, ചോദ്യം ചെയ്യലിനായി രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

