AI girlfriend

പാകിസ്താൻ ആസ്ഥാന മായുള്ള നിരോധിത ത ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെ ന്നാരോപിച്ച് ഗുജറാത്തഎ.ടി.എസ് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. വിവാദമായ രഹസ്യാന്വേഷണ വിഭാഗം പുറപ്പെടുവിച്ച നിയമത്തിന് പിന്നാലെ യാണ് അറസ്റ്റ്.

അഹമ്മദാബാദ്:ഗുജറാത്തിൽ നടപ്പാക്കിയ
വിവാദമായ രഹസ്യാന്വേഷണ വിഭാഗം പുറപ്പെടുവിച്ചഅതീവ രഹസ്യമായ SOP(സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ)
നിയമത്തിന് പിന്നാലെ
പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ്(എ.ടി.എസ്) അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു.ബിലാൽ ആബിദ്‌, മുഹമ്മദ് അയൂബ്, മുഹമ്മദ് പാലൻപുരി, ഷഫിയ റയീസ് മുഖ്തി, മുഹമ്മദ് ഹസൻ കാർഡിയ എന്നിവരാണ് അറസ്റ്റിലായവർ. സിദ്ധ്പൂർ താലൂക്കിലെ ഖാദിയാൽ ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂലൈ 24 വരെ എ.ടി.എസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയിട്ടുണ്ട്.
ജൂലൈ 3ന് എട്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് തുടക്കമായത്.
ഇതിനിടെ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വെച്ച് നിർമിച്ച രഹസ്യാന്വേഷണ നിയമത്തിനെ തിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് അറസ്റ്റ് നടന്നത് .
ഗുജറാത്തിൽ രഹസ്യാന്വേഷണ വിഭാഗം പുറപ്പെടുവിച്ച അതീവ രഹസ്യമായ SOP(സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ) അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘ആന്റി റാഡിക്കലൈസേഷൻ സെല്ലുകൾ’ രൂപീകരിച്ചത്
.ഇന്റർനെറ്റ് ഉപയോഗം, വിപിഎൻ സേവനങ്ങൾ, ഇൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകൾ എന്നിവ നിരീക്ഷിക്കുന്നതിനൊപ്പം ആളുകളുടെ പെരുമാറ്റമാറ്റങ്ങളും ഈ സെല്ലുകളുടെ കനത്ത നിരീക്ഷണത്തിലായിരിക്കും.
ഗുജറാത്തി ഭാഷയിൽ അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുള്ള സർക്കുലർ മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെയും രീതികളെയും സംസ്‌കാരത്തെയും കുറ്റകരമാക്കുന്ന തരത്തിലുള്ള സൂചനകൾ നല്കുന്നുവെന്നാണ് ഉയരുന്ന വിമർശനം.
താടി വളർത്തുക,നിഖാബ് ധരിക്കുക, പരസ്പരം കാണുമ്പോൾ അറബിയിലുള്ള അഭിസംബോധനകൾ ഉപയോഗിക്കുക, റമദാനിൽ പള്ളിയിൽ ഇഹ്ത്തികാഫ് ഇരിക്കുക തുടങ്ങിയ ദൈനംദിന മതപരമായ കാര്യങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ നടപടി മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള ഔദ്യോഗിക വംശീയ പ്രൊഫൈലിംഗിന് വഴിതുറക്കുമെന്നും പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആരോപിച്ച് മനുഷ്യാവകാശ സംഘടനകളും സന്നദ്ധ പ്രവർത്തകരും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *