ദലിതനായ ഖാർഗെക്ക് ആർ. എസ്. എസിൽ എന്ത് കാര്യം’ കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ക്കെതിരെ ജാധി അധിക്ഷേ പവുമായി ബി.ജെ.പി എം.പി
ബംഗളരു: സവർണ്ണ ജാതി ബോധം വ്യക്തമാക്കി ആർ എസ് എസ്
എസ്.എസ് നിയമപരമായ സംഘടനയായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരയാണ് ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി രമേശ് ജിഗജിനാഗിരി
രംഗത്ത് വന്നത് വിജയപുരയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രമുഖ ദലിത് നേതാവ് കൂടിയായ പ്രിയങ്ക് ഖാർഗെയുടെ ജാതിയെ പരാമർശിച്ച് ജിഗജിനാഗി വിവാദ പ്രസ്താവന നടത്തിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ ദലിതനായ ഖാർഗെക്ക് എന്ത് യോഗ്യതയാണുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ
ചോദ്യം.
ഒരു ദലിത് വ്യക്തി ആർഎസ്എസിനെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തിന്? ആർഎസ്എസ് രജിസ്റ്റർ ചെയ്തതുകൊണ്ട് നിങ്ങൾക്കെന്ത് നേട്ടമാണുണ്ടാകുക? അത് ആഭ്യന്തര മന്ത്രിയുടെ പണിയല്ല. ആർഎസ്എസ് ഒരു ദലിതന് എങ്ങനെയാണ് പ്രസക്തമാകുന്നത്?’ എന്നും രമേശ് ജിഗജിനാഗി ചോദിച്ചു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ആർ.എസ്.എസിനെ വെല്ലുവിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിനെതിരെ രംഗത്തുവന്നവർ ആരും ചരിത്രത്തിൽ രക്ഷപ്പെട്ടിട്ടില്ല എന്നായിരുന്നു എം.പിയുടെ ഭീഷണി കലർന്ന മുന്നറിയിപ്പ്.
ആർ.എസ്.എസിന്റെ 2025–26 വാർഷിക റിപ്പോർട്ടിലെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു ഖാർഗെയുടെ ചോദ്യങ്ങൾ. കർണാടകയിൽ മാത്രം 4,127 ദൈനംദിന ശാഖകളും, 1,389 പ്രതിവാര കൂട്ടായ്മകളും, 60 പ്രതിമാസ മണ്ഡലികളും, 2,194 സമാജോത്സവങ്ങളും, 562 റൂട്ട് മാർച്ചുകളും സംഘടന നടത്തുന്നുണ്ടെന്ന് ഖാർഗെ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇത്രയും വിപുലമായ ശൃംഖലയുള്ള ഒരു സംഘടന അതിന്റെ സാമ്പത്തിക സ്രോതസ്സുകൾ വ്യക്തമാക്കണമെന്ന ഖാർഗെയുടെ ആവശ്യമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. ഭരണഘടനാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ബി.ജെ.പി നേതാവിന്റെ കടുത്ത ജാതി അധിക്ഷേപങ്ങൾക്ക് കാരണമായത്.

