AI girlfriend

കേസിൽ അനുകൂല വിധി സമ്പാദിക്കുന്നതിനായി ജഡ്ജിയുടെ കസേരയിൽ കടുക് വിതറി കൂടോത്രം

കർണാടക :ചിക്കബല്ലപുരിൽ കോടതിമുറിയിൽ അതിക്രമിച്ചു കയറി മന്ത്രവാദവും കൂടോത്രവും നടത്തിയ 65കാരി പിടിയിൽ. കോടതിയിൽ തനിക്കെതിരെയുള്ള കേസിൽ അനുകൂല വിധി സമ്പാദിക്കുന്നതിനായി ജഡ്ജിയുടെ കസേരയിൽ കടുക് വിതറയ വത്സന്ന സ്വദേശി മഞ്ജുളയാണ് അറസ്റ്റിലായത്. ജൂലൈ ഒൻപതിന് രാവിലെ 9:40-ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് സ്ത്രീ കസേരയിലും ഡയസിലും കടുക് വിതറിയത്. കോടതി ജീവനക്കാർ ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മഞ്ജുളയുടെ കള്ളത്തരം പുറത്തായത്. കേസിൽ വിജയം…

Read More

ദലിതനായ ഖാർഗെക്ക് ആർ. എസ്. എസിൽ എന്ത് കാര്യം’ കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ക്കെതിരെ ജാധി അധിക്ഷേ പവുമായി ബി.ജെ.പി എം.പി

ബംഗളരു: സവർണ്ണ ജാതി ബോധം വ്യക്തമാക്കി ആർ എസ് എസ് എസ്.എസ് നിയമപരമായ സംഘടനയായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരയാണ് ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി രമേശ് ജിഗജിനാഗിരി രംഗത്ത് വന്നത് വിജയപുരയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് പ്രമുഖ ദലിത് നേതാവ് കൂടിയായ പ്രിയങ്ക് ഖാർഗെയുടെ ജാതിയെ പരാമർശിച്ച് ജിഗജിനാഗി വിവാദ പ്രസ്താവന നടത്തിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ ദലിതനായ ഖാർഗെക്ക് എന്ത് യോഗ്യതയാണുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒരു ദലിത് വ്യക്തി…

Read More

ഭരണഘടനാ പരമായ ജനാധിപത്യ വ്യവസ്ഥയില്‍, എത്ര പഴക്കമോ, വലിപ്പമോ, സ്വാധീനമോ ഉള്ള സംഘടനയായാലും ആർ എസ് എസ് നിയമത്തിനതീതമല്ല . മോഹൻ ഭഗതിന് തുറന്ന കത്തെഴുതി കർണ്ണാടക ആഭ്യന്തര മന്ത്രി.

ബംഗളുരു: ആര്‍എസ്എസിനെ വിടാതെ കര്‍ശന നിലപാടുമായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസിന്റെ രജിസ്‌ട്രേഷന്‍, വരുമാന സ്രോതസുകള്‍, നിയമസാധുത, ഭാരവാഹികള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന് പ്രിയങ്ക് ഖാര്‍ഗെ തുറന്ന കത്തെഴുതി. ആര്‍എസ്എസിന്റെ 100ാം വാര്‍ഷികത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടും നിയമസാധുതയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് കത്ത്. കത്തിന്റെ പൂര്‍ണരൂപം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു പ്രിയപ്പെട്ട മോഹന്‍ ഭാഗവത് ജി, ആദ്യമായി, രാഷ്ട്രീയ സ്വയംസേവക് സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ എന്റെ…

Read More

കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം.

കുടക്: കർണാടകത്തിൽ കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം.ഐപിഎസ് ഉദ്യോഗസ്ഥനായ സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കുടക് ജില്ലയിലെ തിത്തിമതിയിലുള്ള കോഫി പ്ലാൻ്റേഷനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.​ഗോണിക്കൊപ്പലിന് സമീപമുള്ള കോണനക്കാട്ടെ ഗ്രാമത്തിലുള്ള കോഫി പ്ലാൻ്റേഷനിൽ നടക്കുന്ന പ്രവൃത്തികൾ പരിശോധിക്കാൻ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബന്ധുവിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം സന്ധ്യ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് പ്ലാൻ്റേഷനിൽ എത്തിയത്. ഇതിനിടെ, കാട്ടാന സംഘത്തിന് നേരെ…

Read More

വിദ്വേഷ പരാമർശ ങ്ങളുടെ അകമ്പടിയില്ലാതെ സംസാരിക്കാൻ അറിയില്ലേ? സംയമനത്തോടെ സംസാരിക്കാൻ ശ്രമിക്കൂ. ആർ എസ് എസ് നേതാവിനോട് കർണ്ണാടക ഹൈകോടതി.

ബംഗളുരു:പൊതുവേദികളിൽ വിദ്വേഷം കലർന്ന സംസാരം അവസാനിപ്പിച്ചുകൂടേയെന്ന് ആർഎസ്എസ് നേതാവ് ഡോ. കല്ലട്ക പ്രഭാകർ ഭട്ടിനോട് കർണാടക ഹൈക്കോടതി. വിഷാംശം കലർന്ന പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനത്തോട് സംയമനത്തോടെ പെരുമാറണമെന്നും കോടതി കർശനമായി ശാസിച്ചു. മുസ്‌ലിം സ്ത്രീകളെയും ജനനനിരക്കിനെയും ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രഭാകർ ഭട്ട് നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിദ്വേഷ പരാമർശങ്ങളുടെ അകമ്പടിയില്ലാതെ സംസാരിക്കാൻ…

Read More

ദമ്പതികളായ 22-കാരനും 37 കാരിയും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ

ബെം​ഗളൂരു: പ്രായവ്യത്യാസത്തെ അവഗണിച്ചുള്ള പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികൾ സംരക്ഷണം ആവശ്യപ്പെട്ട് മൈസൂരു എസ്പി ഓഫീസിൽ. ബെംഗളൂരു സ്വദേശിയായ 37-കാരി കവിതയും മൈസൂരു സ്വദേശിയായ 22-കാര ഭാസ്കറുമാണ് കുടുംബാംഗങ്ങളുടെ വധഭീഷണിയെത്തുടർന്ന് പോലീസിനെ സമീപിച്ചത്. എട്ട് വർഷം മുൻപ് ഭർത്താവ് മരിച്ച കവിത, തന്റെ 14 വയസ്സുള്ള മകനൊപ്പം ബെംഗളൂരുവിലെ വീട്ടിലായിരുന്നു താമസം. വീട്ടുജോലിക്കായി പോയിരുന്ന കവിത ബന്ദേ മകലമ്മ ക്ഷേത്രത്തിൽ വെച്ചാണ് ഓട്ടോ ഡ്രൈവറായ ഭാസ്കറെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. കവിതയുടെ കുടുംബം മറ്റൊരു…

Read More

മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം.

ബെംഗളുരു: മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. 27കാരിയായി ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായ ഡോക്ടറാണ് സമീക്ഷ. വ്യാഴാഴ്ച രാത്രി 10.30ന് ഒരു സണ്‍ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗര്‍ഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതാണ് ഡോക്ടര്‍. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്….

Read More

ബെംഗളൂരുവില്‍ റീല്‍ വീഡിയോ ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ മകളുടെ ശ്രമം.

ബംഗളുരു :ബെംഗളൂരുവില്‍ റീല്‍ വീഡിയോ ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ മകളുടെ ശ്രമ. പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ മകള്‍ക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തുകയായിരുന്നു. വലിയ പാക്കേജ് ശ്രദ്ധയില്‍പ്പെട്ട സ്ഥാപനത്തിലെ ജീവനക്കാര്‍ എന്താണ് കൊറിയര്‍ ചെയ്യുന്നതെന്ന് ചോദിച്ചതോടെ യുവതിയുടെ നീക്കം പൊളിയുകയായിരുന്നു. ജീവനക്കാര്‍ ചോദിച്ചപ്പോള്‍ യുവതി കൃത്യമായ മറുപടി നല്‍കിയില്ല. ഇതോടെ ജീവനക്കാര്‍ ചാക്ക് അഴിച്ചു നോക്കി. ചാക്കില്‍ നിന്നും പിതാവ് പുറത്തുവന്നതോടെ റീല്‍ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി…

Read More

ബംഗളുരുവിലെ ഹുളിമാവിൽ  മദ്യപിച്ച സ്ത്രീകളുടെ അക്രമണം

ബെംഗളൂരു: ബംഗളുരുവിലെ ഹുളിമാവിൽ  മദ്യപിച്ച സ്ത്രീകളുടെ അക്രമണ രാത്രി വൈകി റോഡിൽ ഉണ്ടായ വാക്കുതർക്കത്തിനിടയിലാണ് ഇവർ കാബ് ഡ്രൈവറെ അക്രമിച്ചത്. മദ്യലഹരിയിലായിരുന്ന രണ്ട് സ്ത്രീകൾ ചേർന്നാണ് വാഹനം കൂട്ടിയിടിച്ചതിനെ തുടർന്ന്   ഡ്രൈവറെ മെറ്റൽ ചെയിൻ ഉപയോഗിച്ച് ആക്രമിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജെ.പി. നഗർ, കോറമംഗല പ്രദേശങ്ങളിലെ താമസക്കാരായ ലിസ, മാത്യു എന്നീ പ്രതികളായ സ്ത്രീകൾ സുഹൃത്തുക്കൾക്കൊപ്പം ഒരു സ്വകാര്യ ഹോട്ടലിൽ പോയി. ഹോട്ടലിൽ നിന്ന് മടങ്ങുമ്പോൾ, ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് സ്ത്രീകൾ…

Read More

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യം.

ബെംഗളൂരു ∙ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യം അദ്ദേഹത്തിൻ്റെ  ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മരണം നടന്ന മുറിയിൽനിന്നല്ല ഡയറി കിട്ടിയത്. അതിനാൽ ഡയറിയിലെ കുറിപ്പുകൾ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല. ബിസിനസിനെക്കുറിച്ച് അറിയാവുന്ന ഭാര്യ ലിനി റോയ്, സഹോദരൻ സി.ജെ ബാബു, കമ്പനി എംഡി: ടി.എ. ജോസഫ് എന്നിവരിൽനിന്ന് ഉടൻ മൊഴിയെടുക്കും. അതിനിടെ അന്വേഷണസംഘത്തിനു ലഭിച്ച…

Read More