കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്തത്, സാദിഖലി തങ്ങൾ
മലപ്പുറം : മുന്നറിയിപ്പില്ലാതെ ബുൾഡോസർ രാജ് നടപ്പാക്കി മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ഇടിച്ചു നിരത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. കർണാടകയിൽ നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എല്ലാവർക്കും വിഷമമുണ്ടെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു. സർക്കാർ ഭൂമിയായത് കൊണ്ടാണ് കർണാടക സർക്കാർ നടപടി സ്വീകരിച്ചത്. എന്നാൽ, ജനങ്ങളെ കൂടി കണക്കിലെടുക്കണമായിരുന്നു. അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ പുനരധിവാസം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സാദിഖലി മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ…

