കടലിൽ കാണാതായ യുവാക്ക ൾക്കായി തിരച്ചിൽ തുടരുന്നു
ഉദുമ: കാസർഗോഡ് ഉദുമ പള്ളിക്കര കടലിൽ കാണാതായ യുവാക്കൾക്കാ .യി തിരച്ചിൽ തുടരുകയാണ്. കോട്ടയം ചങ്ങനാശേരി സ്വദേശികളായ അംഗിത്, ചിങ്ങവനം സ്വദേശി എന്നിവരെയാണ് ശനിയാഴ്ച കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്.
കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
കൂടുതൽ വിവരങ്ങൾ ഇതാ:
ജൂൺ 14 ഞായറാഴ്ച വൈകീട്ട് 6.30 ഓടെ പള്ളിക്കര ബീച്ചിൽ, ബേക്കൽ കോട്ടക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയ 4 പേരിൽ 2 പേരാണ് ശക്തമായ തിരയിൽപ്പെട്ടത്
കൂടെ ഉണ്ടായിരുന്ന അലൻ പി സോണി, അലൻ ദേവസ്യ എന്നിവർ രക്ഷപ്പെട്ടു. ഇവർ ഇപ്പോൾ ബേക്കൽ കോസ്റ്റൽ പോലീസിന്റെ കസ്റ്റഡിയിലാണ്
നാലംഗ സംഘം കാറിൽ ബീച്ചിൽ എത്തിയതാണ്. ഇവരിൽ 2 പേർ കോട്ടയത്തെ ‘അറ്റ്‌ലാന്റ’ ബാറിലെ ജീവനക്കാരാണ്. കാണാതായ യുവാക്കളിൽ ഒരാൾക്ക് ഈ പ്രദേശത്ത് മുൻപ് ജോലി ചെയ്ത പരിചയമുണ്ട്.
സംഭവസ്ഥലത്ത് നിന്ന് MDMA അടങ്ങിയ ഒരു കൂട് കണ്ടെടുത്തതായി സൂചനയുണ്ട്. യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

