AI girlfriend

ഒത്തുതീര്‍പ്പിനായി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത് ശനിയാഴ്ച, പിറ്റേദിവസം വീട്ടിലെത്തി വീണ്ടും വഴക്ക്, മകളുടെ കണ്‍മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു,

പത്തനാപുരം :പട്ടാഴിയില്‍ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകളുടെ കണ്‍മുന്നില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി.

പന്തപ്ലാവ് ക്രിസ്റ്റി ഭവനില്‍ ബിനു(48)വാണ് ഭാര്യ ക്രിസ്റ്റി(38)യെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.
ഞായറാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം.

ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ കേസ് നിലനിന്നിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ വിളിച്ച്‌ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെ പോലീസിന്റെ നിർദേശത്തെത്തുടർന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മകള്‍ ബിറ്റിക്കൊപ്പം ക്രിസ്റ്റി പന്തപ്ലാവിലെ വീട്ടിലെത്തി തുണികള്‍ എടുക്കുന്നതിനിടെ, ബിനുവുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതനായ ബിനു വെട്ടുകത്തികൊണ്ട് ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അമ്മയെ വെട്ടുന്നതുകണ്ട മകള്‍ ബിറ്റി അലറി നിലവിളിച്ചുകൊണ്ട് ഓടിരക്ഷപ്പെട്ടു. തുടർന്ന് മകളാണ് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. നാട്ടുകാർ ഓടിക്കൂടിയപ്പോള്‍ ബിനുവിനെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നെഞ്ചിനും തലയ്ക്കും കഴുത്തിനും വേട്ടേറ്റ് രക്തംവാർന്നാണ് ക്രിസ്റ്റിയുടെ മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരിഫ്, കുന്നിക്കോട് എസ്.എച്ച്‌.ഒ. ശരത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിനു. കലയപുരത്ത് സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു ക്രിസ്റ്റി. വിപിൻ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!