AI girlfriend

പുറത്താക്കിയ വിദ്യാർഥികളുടെ സസ്‌പെന്‍ഷൻ റദ്ദാക്കി, പ്രത്യേകം പരീക്ഷ നടത്തണം ഉത്തരവിട്ട് ഹൈക്കോടതി.

കൊച്ചി:കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു. സര്‍വകലാശാലക്കും വിസി ഡോ. സിസ തോമസിനും കനത്ത തിരിച്ചടിയായി കോടതി വിധി. വിധിക്ക് പിന്നാലെ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ നടന്നുവന്ന സമരം അവസാനിപ്പിച്ചു.

വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍m പ്രവേശിക്കാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

മൂന്നാഴ്ച പതിവ് ക്ലാസുകളില്‍ പങ്കെടുക്കാം. ആറ് ആഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണം. സര്‍വകലാശാലയ്ക്ക് താല്‍പര്യമെങ്കില്‍ പുതിയ അന്വേഷണമാകാം. അതിന് വിധി തടസമല്ല. എന്നാല്‍, വിദ്യാര്‍ത്ഥികളെ വീണ്ടും സസ്‌പെന്‍ഡ് ചെയ്യരുത്. വിദ്യാര്‍ത്ഥികള്‍ ശിക്ഷിക്കപ്പെട്ടാല്‍ 84 ദിവസത്തെ സസ്‌പെന്‍ഷന്‍ പരിഗണിക്കണം. പ്രത്യേക പരീക്ഷ നടത്താമെന്നാണ് സര്‍വകലാശാല സുപ്രിംകോടതിയില്‍ നല്‍കിയ ഉറപ്പ്. പ്രത്യേക പരീക്ഷ നടത്താതിരിക്കാന്‍ ശിക്ഷാനടപടി കാരണമല്ലെന്നും ഹൈക്കോടതി പറഞ്ഞു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!