വീട്ടിലെത്തിയ അതിഥി ചില്ലക്കാരനല്ല, 8 അടി നീളം 16 കിലോ തൂക്കം.

ബന്തടുക്ക: കേരളത്തെ പാമ്പു ഭീതിയിൽ നിർത്തുന്ന വാർത്തകൾക്കിടയിൽ അതൊക്കെ ചീള് എന്ന നിലയിൽ അടുക്കളയിലെത്തിയ
അതിഥി ചില്ലറക്കാരനല്ല.
വീട്ടിലെത്തിയത്
8 അടിയോളം നീളമുള്ള രാജവെമ്പാലയ്ക്ക്
16 കിലോയോള ഭാരമുണ്ട്.
മാണിമൂല ബന്തടുക്കയിലെ പി.കെ.ബാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അടുക്കളയിൽ നിലത്ത് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്.
അടുക്കള വാതിൽ തുറന്നിട്ട നിലയിലായിരുന്നു. പാമ്പിനെ കണ്ടു വീട്ടുകാർ പരിഭ്രാന്തരാവുകയും വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ബോവിക്കാനത്തുU നിന്ന് വനംവകുപ്പ് റാപിഡ് റെസ്പോൺസ് ടീം എത്തി പാമ്പിനെ പിടികൂടി. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ബാലകൃഷ്ണനും കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *