ഗസ്സയിൽ ഡ്രോൺ പൊട്ടിത്തെറിച്ച് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു കൊല്ലപ്പെട്ടു
ഗസ്സ :വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗസ്സയുടെ 60 ശതമാനം കയ്യടക്കിയിരിക്കുന്ന ഇസ്രായേൽ തുടർന്നും ക്രൂരത തുടരുന്നതിനിടയിൽ രണ്ട് ഐഡി.എഫ്
സൈനികർ
ഡ്രോൺ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ഗസ്സയിലെ ഇസ്രായേൽ സൈനിക താവളത്തിൽ ഉപയോഗിച്ച എഫ്‌പിവി ഡ്രോണാണ് സാങ്കേതിക പ്രശ്നങ്ങൾ മൂലം പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ സ്‌ഫോടകവസ്‌തുക്കൾ വഹിച്ച് ഗസ്സയിലുടനീളം ആക്രമണങ്ങൾ നടത്താനായി ഉപയോഗിച്ച സൈനിക ഡ്രോണാണ് പൊട്ടിത്തെറിച്ചത്. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന്റെ ഭാഗമായ സർജന്റ് നദാവ് കാലി (24), സർജന്റ് ഓഫെക്ക് മോലം (23) എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ചത്. രണ്ട് പേരും ഇസ്രായേലി സൈന്യത്തിന്റെ ജെറുസലം ബ്രിഗേഡ് അംഗംങ്ങളായിരുന്നു. സ്ഫോടനത്തിന്റെ കാരണം ഐഡിഎഫിന് കണ്ടെത്താനായിട്ടില്ല. ബന്ദികളുടെ മോചനവും വെടിനിർത്തൽ കരാറും നടപ്പായ ശേഷവും ഗസ്സയിൽ 1200 ലധികം ഫലസ്തീനികളെ ഇസ്‌റാഈൽ വധിച്ചിരുന്നു

