മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ മാമ്പുഴ ടൂറിസം പദ്ധതി പുയുടെ വീണ്ടെടുപ്പിനും നവീകര ണത്തിനും സഹായകര കമാകുന്ന തരത്തിൽ നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി
കുന്ദമംഗലം :റസാഖ് മാസ്റ്റർ എം എൽ എ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ മാമ്പുഴ ടൂറിസം പദ്ധതി പുയുടെ വീണ്ടെടുപ്പിനും നവീകരണത്തിനും സഹായകരകമാകുന്ന തരത്തിൽ നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി എം. എൽ.എ ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മാമ്പുഴയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ
സി.ഡബ്ലി യു ആർ ഡി എം നെ ചുമതലപ്പെടുത്തി എം എൽ എ ഫണ്ടിൽ നിന്ന് മുപ്പത് ലക്ഷം രൂപ വകയിരുത്തിയതായി റസാഖ് മാസ്റ്റർ
അറിയിച്ചു.
പുഴയിൽ ജലഗതാഗതവും സമാന്തര റോഡ് സൗകര്യവും കൊണ്ടു വരുന്നതിനും റിപ്പോർട്
തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായും എം. എൽ എ അറിയിച്ചു
പുയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ ബൈപ്പാസിൽ മാമ്പുഴ പാലത്തിന് സമീപം മണ്ണിട്ട് നികത്തിയ ഭാഗം പൂർവ്വ സ്ഥിതിയിലാക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നു
നിവേദനത്തിൽ ആവശ്യപ്പെട്ടു.
മാസ്റ്റർ പ്ലാനിൻ
മാമ്പുഴ പദധതി ഉൾപ്പെടുത്തിയ
എം.എൽ എ യെ കമ്മറ്റി അഭിനന്ദിച്ചു
ഭാരവാഹികളായ ടി.കെ. എ അസീസ്. പി . കോയ റഹ്‌മാൻ കുറ്റിക്കാട്ടൂർ , ആനന്ദൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

