കേരള ബ്ലെൻഡ് ഫെഡറേഷൻ സ്ഥാപക ദിനം ആചരിച്ചു
കീഴുപറമ്പ്:( മലപ്പുറം )
കാഴ്ചയില്ലാത്തരുടെ അഗതി മന്ദിരത്തിൽ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ 59 ആം സ്ഥാപക ദിനം ആചരിച്ച.അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ കെ. ടി ഉത്ഘാടനം ചെയ്തു.സ്ഥാപക മെമ്പർമാരായ വേലു, ആര്യാദേവി എന്നിവരെ വാർഡ് മെമ്പർ ബഹ്ജ റഫീക് ആദരിച്ചു. ചടങ്ങിൽ കെ സി ഷുക്കൂർ,സി പി എം റഫീക്,അക്ബർ കൊളക്കാടൻ,
അബു വേങ്ങമണ്ണിൽ ചാലിൽ ഇസ്മായിൽ, എന്നിവർ ആശംസകൾ നേർന്നു.കെഎഫ്ബി മലപ്പുറം പ്രസിഡന്റ് സുധീർ മാസ്റ്റർ അധ്യക്ഷനും അഡ്മിനിസ്ട്രേറ്റർ വി. എ.റഷീദ് മാസ്റ്റർ സ്വാഗതവും നാണു നന്ദിയും പറഞ്ഞു

