കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മോബൈൽ ഫോണും കവർന്ന മലയാളി സംഘത്തെ നാട്ടുകാരും തൊഴിലാളികളും ചേർന്ന് പിടികൂടി.
കുറ്റിക്കാട്ടൂർ :അതിഥി തൊഴിലാളികൾ താമസിക്കുന്ന
മുറികളിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മോബൈൽ ഫോണും കവർന്ന മലയാളി സംഘത്തെ നാട്ടുകാരും അഥിതി തൊഴിലാളികളും ചേർന്ന് പിടികൂടികുറ്റിക്കാട്ടൂർ
കനറാ ബാങ്കിന് അടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കോളനിയിൽ കവർച്ച നടത്താൻ എത്തിയ നാലംഗ സംഘത്തിലെ
കുറ്റിക്കാട്ടൂർ സ്വദേശിയായ ആദർശ് , അജാസ് പുവ്വാട്ടു പറമ്പ് എന്നിവരെയാണ് പിടി കുടിയത്. താമസ സ്ഥലത്തുള്ളവര പിടി കൂടിയവരെ തെങ്ങിൽ കെട്ടിയിട്ടു.സംഘത്തിലുണ്ടായിരുന്ന ആദിത്യനും ജംഷാദും ഓടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്പിടി കൂടിയവരെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തുസംഘത്തിലുണ്ടായിരുന്ന ആദിത്യനും ജംഷാദും ഓടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത. ശനിയാഴ്ച വൈകുന്നേരം കോളനി യിലെത്തിയ സംഘം റൂമിൽ ഉണ്ടായിരുന്ന ഒരു ബംഗാളി സ്വദേശിയുടെ
ശരീരത്തിൽ കത്തി കൊണ്ട് പരിക്കേല്‍പ്പിക്കുകയും ഇയാളിൽ നിന്ന് മൊബൈൽ കവരുകയും ചെയ്തിരുന്നു .
ഒറ്റക്കായത് കൊണ്ട് ഇയാൾക്ക് ചെറുത്ത് നിൽക്കാൻ കഴിഞ്ഞില്ല. രാത്രി വീണ്ടും എത്തിയ സംഘത്തെ ബംഗാളി കൾ ചേർന്ന് കീഴ്പ്പെടുത്താനുള്ള ശ്രമത്തിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു . പിന്തുടർന്ന് മറ്റ് രണ്ടുപേരെ പിടികൂടുകയും ചെയ്തു.
പ്രദേശത്തെ മറ്റു താമസ സ്ഥലങ്ങളിലും ഇത്തരം സംഭവം ഉണ്ടാ യാതാ യി അതിഥി തൊഴിലാളികൾ പറഞ്ഞു.

