AI girlfriend

മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് മർകസിൽ , സ്ത്രീകൾ വീട്ടിലിരിക്ക ണമെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് അൻവർ ഇബ്രാഹിം

കോഴി ക്കോട് :മർകസിൽ ഇന്ന് സന്ദർശനം നടത്തുന്നമലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാന്തപുരത്തിന്റെ നിലപാടുകളോട് വിയോജിപ്പ് വ്യക്തമാക്കി.
സ്ത്രീകൾ വീട്ടിലിരിക്കണമെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രിഇന്നലെ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
പരമ്പരാഗത ധാരണയിലുള്ള പണ്ഡിതനാണ് കാന്തപുരമെന്നും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അൻവർ ഇബ്രാഹിം പറഞിരുന്നു.
ഇന്ന് വൈകിട്ട് കോഴിക്കോടെത്തുന്ന അദ്ദേഹം സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനത്തെ തുടർന്ന് വൈകിട്ട് അഞ്ച് മണി മുതൽ വിവിധ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈദ്യരങ്ങാടി മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുമുള്ള റോഡുകളിലാണ് നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *