പീഢന പരാതിയിൽ കേസെടുത്ത വാർഡ് മെമ്പറെ പുറത്താക്കണം- വെൽഫെയർ പാർട്ടി
കുറ്റിക്കാട്ടൂർ:
അംഗനവാടി ജീവനക്കാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച പെരുവയൽ പഞ്ചായത്ത് വാർഡ് മെമ്പർ എം.കെ. പ്രസാദിനെ അംഗത്ത സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പെരുവയൽ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അങ്കണവാടി ടീച്ചർക്കെതിരെയാണ്
വാർഡ് മെമ്പർ എം.എം. പ്രസാദ്
പീഡന ശ്രമം നടത്തിയത്
വാർഡ് മെമ്പറെ
പഞ്ചായത്ത് ബോർഡിൽ നിന്ന് നീക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും
പാർട്ടി പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സിദ്ദീഖ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി അൻസാജ് മണക്കടവ്, ട്രഷറർ ടി.പി. ഷാഹുൽ ഹമീദ്, സി.റഫീഖ്, ടി.എം.ശരീഫ് റഹ്മാൻ കുറ്റിക്കട്ടൂർ, പി.മുനീർ,എ.അസീസ്, പി.റ ഊഫ്, ടി.പി.നാസർ,
വിമൺ ജസ്റ്റിസ്
ജില്ലാ സമിതി അംഗങളായ വി. മൈമൂന ടീച്ചർ,ടിലത്വീഫ ടീച്ചർ എന്നിവർ
സംസാരിച്ചു.

