സംസ്ഥാനത്ത് പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടി. സർക്കാർ ശിപാർശ പിഎസ്‌സി അംഗീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടി. സർക്കാർ ശിപാർശ പിഎസ്‌സി അംഗീകരിച്ചു.മെയ് 25നും ഓഗസ്റ്റ് 31നും ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക.
ഇന്ന് ചേർന്ന പിഎസ്‌സി നിർണായക യോഗത്തിലാണ് തീരുമാനം. ഇടതുപക്ഷ പ്രതിനിധികൾ കൂടുതൽ അംഗങ്ങളായുള്ള പിഎസ്‌സി, സർക്കാർ ശിപാർശ അതേപടി അംഗീകരിക്കുമോയെന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുകയായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം, 289 റാങ്ക് ലിസ്റ്റുകൾക്ക് നാല് മാസം വരെ അധികകാലാവധി ലഭിക്കും. കോളജ് അസിസ്റ്റന്റ് പ്രൊഫസർ, പൊലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്‍റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകൾക്കും അധികകാലാവധി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *