ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി യ കുറ്റിക്കാട്ടൂർ ടൗണിനെ ശ്വാസം മുട്ടിച്ച് പൊതുമരാമത്ത് വകുപ്പ്. പ്രതിഷേധിച്ച് വ്യാപാരികൾ
കുറ്റിക്കാട്ടൂർ : ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി യ കുറ്റിക്കാട്ടൂർ ടൗണിനെ ശ്വാസം മുട്ടിച്ച് പൊതുമരാമത്ത് വകുപ്പ് കുറ്റിക്കാട്ടൂർ ടൗണിലെ പടിഞ്ഞാറ് ഭാഗത്ത് റോഡിന് കുറുകെയുള്ള കലുങ്ക് പുതുക്കി പണിയാൻ മരാമത്ത് വകുപ്പ് പണി തുടങ്ങിയത് മുതൽ ഗതാഗതക്ക് രൂക്ഷമായി. എന്നിട്ടും പണിക്ക് വേഗത കൂട്ടാനോ ബദൽ സൗകര്യം ഒരുക്കാനോ ഇവർ തയ്യാറായില്ല ഇതിൽ ക്ഷുഭിതരായ നാട്ടുകാരും വ്യാപാരികളും അസിസ്റ്റൻ്റ് എഞ്ചിനിയറെയും ഓവർസിയറെയും പ്രതിഷേധം അറിയിച്ചു. ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു പ്രശ്നം അടിയന്തിരമായി പരിഹരിച്ചില്ലങ്കിൽ…

