എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പുവ്വാട്ടു പറമ്പിൽ സ്വീകരണം നൽകി
കുന്ദമംഗലം: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പുവ്വാട്ടു പറമ്പിൽ സ്വീകരണം നൽക.
പ്രവർത്തകർ ആഘോഷം പൂർവ്വം ജാഥയെ വരവേറ്റു.
മൂന്നാം വരവിന് മുന്നൊരുക്കം എന്ന ബാനർ ഉയർത്തിയാണ് ജാഥയെ കുന്നമംഗലം മണ്ഡലം സ്വീകരിച്ചത്.
പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി . എം എൽ എ ഷാളണിയിച്ചും മെമെൻ്റോ ഉപഹാരമായി നൽകിയും എം വി ഗോവിന്ദനെ സ്വീകരിച്ചു . പി കെ പ്രേമനാഥ് ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു . കാസിം ഇരിക്കൂർ, മാത്യു കുന്നപ്പള്ളി, പി എം സുരേഷ് ബാബു, പി വി ദിവാകരൻ, ബാബു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കോൺഗ്രസിൻ്റെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട പാരഡിഗാനത്തിന് മറുപടി പ്രചാരണ ഗാനം തയ്യാറാക്കിയ എം പി അശോക് കുമാറിനും സംഘത്തിനും ജാഥാ ലീഡർ എം വി ഗോവിന്ദൻ ഉപഹാരം നൽകി. സംഘം ഗാനങ്ങൾ അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ പി ഷൈപു സ്വാഗതവും ചൂലൂർ നാരായണൻ നന്ദിയും പറഞ്ഞു.

