AI girlfriend

മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ച് കടയ്ക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് :  റെയിൽവേ പാത മുറിച്ച് കടയ്ക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. തിരുർ സ്വദേശി നൗഫൽ ആണ് മാത്തോട്ടത്ത് വച്ച് ട്രെയിൻ ഇടിച്ച് മരിച്ചത്. അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇന്നലെ അർദ്ധരാത്രി 12 മണിക്ക് ശേഷമാണ് അപകടം. ട്രാക്കിൽ അപകടം സംഭവിച്ച ഉടൻ തന്നെ സംഭവം ശ്രദ്ധയിൽ പെട്ട ലോക്കോ പൈലറ്റ് റെയിൽവേ പോലിസിനെയും ലോക്കൽ പോലിസിനെയും വിവരം അറിയിച്ചിരുന്നു. തുടർന്ന് പോലിസും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ എട്ടുമണിയോടെ…

Read More

ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ വാഹനമെന്നാണ് സംശയം. തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് അയ്യങ്കാളി പ്രതിമയ്ക്ക് സമീപം അപകടമുണ്ടായത്. കാർ ഓടിക്കൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. KLO5 AV 3686 എന്ന നമ്പരിലുള്ള കാറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. മൃതദേഹം ആരുടേതാണെന്ന പരിശോധന നടത്തിവരികയാണ്

Read More

പെരുമണ്ണയിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു.

പെരുമണ്ണ: ( കോഴിക്കോട് ) കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു പെരുമണ്ണ തെക്കെപ്പാടം ചാലിപ്പാടം കുളത്തിൽ കുളിക്കാനിറങ്ങിയ സഹൽഷാ (17) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയാണ് അപകടം കുറുങ്ങോട്ടുമ്മൽ സാലി – ഹസീന ദമ്പതികളുടെ മകനാണ്. പെരുമണ്ണ ഇ എം എസ് ഗവ:ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: ചങ്ങനാശ്ശേരി എ സി റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യ. മേപ്രാല്‍ പെരിങ്ങതുരുത്തില്‍ പി ഡി ജോണിന്റെ മകന്‍ എബിന്‍ പി ഡേവിഡ് ജോണ്‍ (30), മേപ്രാല്‍ നെടുംപറമ്പില്‍ വീട്ടില്‍ സച്ചിന്‍ രാജു (28) എന്നിവരാണ് മരിച്ചത്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്നുപുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അപകട വിവരം അറിഞ്ഞ്…

Read More

മനുഷ്യത്വം ഒഴുകിപ്പോയ ദേശീയ പാത ; ഫർസ്വീൻ ജീവന് വേണ്ടി മല്ലിട്ടത് അര മണിക്കൂറിലേറെ , ആരും തിരിഞു നോക്കിയില്ല .. അവസാനം മരണത്തിന് കീഴടങ്ങി.

കോഴിക്കോട്: ദേശീയപാത 66 കോരപ്പുഴ പാലത്തില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചോര വാർന്നെന്ന് റിപ്പോർട്ട് ജീവന് വേണ്ടി മല്ലിട്ടു കിടന്നത് അര മണിക്കൂറിലേറെ . അവസാനം മരണത്തിന് കീഴടങ്ങി ഫർസീൻ. ഇതിനിടെ അപകടത്തിന് ഇടയാക്കിയ വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ചൊവ്വാഴ്ചയാണ് കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിയായ ഫര്‍സീന്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ ഇടിച്ചശേഷം അപകടം ട്ട് വാഹനം നിര്‍ത്താതെ പോയത്. അരമണിക്കൂറിലേറെ ചോര വാര്‍ന്ന് ദേശീയപാതയില്‍ കിടന്ന ഫര്‍സീന്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേശീയ പാത…

Read More

നാടിൻ്റെ നോവായി അനൈനയും മിസ്‌രിയയും. രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

ആലപ്പുഴ: ജില്ലയിൽ രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയും പഞ്ചായത്ത് ആറാം വാർഡ് ഉടുമ്പിത്തറ ബിസ്മില്ല മൻസിലിൽ സുഹൈൽ (ബാബു) -ഷാഹിദ ദമ്പതികളുടെ മകളുമായ നഫീസത്തുൽ മിസ്‌രിയ (എട്ട്), കുട്ടനാട് കൈനകരി കുട്ടമംഗലം സനീഷ് ഭവനിൽ സുനിരാജ്- ഷീജമോൾ ദമ്പതികളുടെ മകൾ അനൈന സുബി (ആറ്) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ റോഡിൽ സൈക്കിൾ ചവിട്ടുന്നതിനിടെ സംരക്ഷണ ഭിത്തിയില്ലാത്ത തോട്ടിലേക്ക് വീണാണ് നഫീസത്തുൽ…

Read More

ഇന്നോവകാർ ബൈക്കിലിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് മരിച്ചു

കുറ്റിക്കാട്ടൂർ : കട്ടാങ്ങൽ എം.വി. ആറിനടുത്ത്  ഇന്നോവ കാർ ബൈക്കിലിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ  യുവാവ് മരിച്ചു എം.വി. ആർ ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം നൂഞ്ഞിപ്പാടം നൗഫൽ ( 35 ) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് മെസിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച നൗഫൽ ശനിയാഴ്ച ഉച്ചക്കാണ് മരണപ്പെട്ടത്. എം.വി. ആർ ഹോസ്പിറ്റലിൽ സുഹൃത്തിനെ കണ്ടു മടങ്ങുന്നതിനിടെയാണ് അപകടം ഇമ്പിച്ചിക്കോയ ഖദീജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ ഫൈസൽ , സുഹറാബി ,സുലൈഖ,…

Read More

മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു

താമരശ്ശേരി:  മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ടു കാറുകൾ തകർന്നു. താമരശ്ശേരി മുക്കം റോഡിൽ താമരശ്ശേരി പഴശ്ശിരാജ സ്‌കൂളിന് മുൻവശത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായത്. പോലീസിന്റെ പ്രാഥമിക വിവരമനുസരിച്ച് താമരശ്ശേരി ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ ഥാറാണ് അപകടമുണ്ടാക്കിയത്. ഥാറിനു മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലേക്ക് ആദ്യം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ചതിനെ തുടർന്ന് ആ കാറും തകർന്നു. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ…

Read More

ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു

തൃശൂർ :ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ച. കാട്ടൂർ എറിയാപറമ്പിൽ സജികുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കാലിത്തീറ്റക്കായുള്ള തവിടിന്റെ ചാക്കുകൾ ട്രെയിനിൽനിന്ന് ഇറക്കി തൊഴിലാളികൾ ലോറിയിൽ കയറ്റുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് മഴ പെയ്തപ്പോൾ ചാക്കുകൾ നനയാതിരിക്കാൻ ലോറിക്കു മുകളിൽ കയറി ടാർപ്പായ ഇടാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. ലോറിയുടെ മുകളിൽനിന്ന് പായ പിന്നിലേക്കു വലിക്കുന്നതിനിടെ ഒരു കാൽ…

Read More

ബെംഗളൂരുവിൽ‌ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ചു

ബംഗളുരു:ബെംഗളൂരുവിൽ‌ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ച. കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ റിട്ട. അധ്യാപകൻ പൃഥിരാജ് മുടക്കല്ലൂരിന്റെ മകൾ മേഥ പൃഥിരാജ് (30) ആണ് മരിച്ചത്. എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ 9ന് ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ മേഥയെ ലോറി ഇടിക്കുകയും തൽക്ഷണം ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം…

Read More