AI girlfriend

ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ വാഹനമെന്നാണ് സംശയം.

തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് അയ്യങ്കാളി പ്രതിമയ്ക്ക് സമീപം അപകടമുണ്ടായത്. കാർ ഓടിക്കൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. KLO5 AV 3686 എന്ന നമ്പരിലുള്ള കാറിനാണ് തീപിടിച്ചത്.

ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. മൃതദേഹം ആരുടേതാണെന്ന പരിശോധന നടത്തിവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *