AI girlfriend

മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ച് കടയ്ക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് :  റെയിൽവേ പാത മുറിച്ച് കടയ്ക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. തിരുർ സ്വദേശി നൗഫൽ ആണ് മാത്തോട്ടത്ത് വച്ച് ട്രെയിൻ ഇടിച്ച് മരിച്ചത്. അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ഇന്നലെ അർദ്ധരാത്രി 12 മണിക്ക് ശേഷമാണ് അപകടം. ട്രാക്കിൽ അപകടം സംഭവിച്ച ഉടൻ തന്നെ സംഭവം ശ്രദ്ധയിൽ പെട്ട ലോക്കോ പൈലറ്റ് റെയിൽവേ പോലിസിനെയും ലോക്കൽ പോലിസിനെയും വിവരം അറിയിച്ചിരുന്നു.

തുടർന്ന് പോലിസും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ എട്ടുമണിയോടെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദ്ദേഹം പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷംബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പോലിസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *