AI girlfriend

മനസ്സിൽ ഇരുട്ട് കയറിയ  ക്രൂരത;.ചുമച്ചതിന് പത്രവിതരണ ക്കാരനെ അയൽവാസി വീട്ടിൽനിന്ന് ഇറക്കി ക്രൂരമായി മർദ്ദിച്ചു

മഞ്ചേശ്വരം: ( കാസർകോട് ) മനസ്സിൽ ഇരുട്ട് കയറിയ  ക്രൂരത .ചുമയ്ക്കുന്നത് അലോസരമുണ്ടാക്കുന്നുവെന്നാരോപിച്ച് പത്രവിതരണക്കാരനെ അയൽവാസി വീട്ടിൽനിന്ന  വലിച്ചിറക്കി ക്രൂരമായി മർദിച്ചു. ഉപ്പളയിലും പരിസരപ്രദേശങ്ങളിലും ദിനപത്രങ്ങൾ വിതരണം ചെയ്യുന്ന മണിമുണ്ട സ്വദേശി അസൈനാർക്കാണ് (58) മർദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തിന് ആശുപത്രിയിൽ വെച്ച് തലയിൽ 3 തുന്നലുകൾ ഇട്ടിട്ടുണ്ട്. സംഭവത്തിൽ അയൽവാസിയായ മണിമുണ്ട സൈനബ മൻസിലിൽ ജംഷീദിനെതിരെ അസൈനാർ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം

അസൈനാറുടെ ഭാര്യ അസുഖബാധിതയായി കിടപ്പിലായതിനാൽ വീട്ടുജോലികളും പാചകവുമെല്ലാം അദ്ദേഹം തന്നെയാണ് ചെയ്തുവരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന് കടുത്ത ചുമ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനിടയിൽ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ ചുമച്ചതാണ് അയൽവാസിയെ പ്രകോപിപ്പിച്ചത്.
ചുമച്ച ശബ്ദം കേട്ട് ക്ഷുഭിതനായി എത്തിയ ജംഷീദ്, ഇത് തനിക്ക് അലോസരമുണ്ടാക്കുന്നുവെന്ന് ആക്രോശിക്കുകയും അസൈനാറുടെ കഴുത്തിനുപിടിച്ച് വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു. അതിനുശേഷം സ്വന്തം വീട്ടിൽ പോയി കത്തിയെടുത്തുവന്ന് കുത്താൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പരുക്കേറ്റ അസൈനാറെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *