മനുഷ്യത്വം ഒഴുകിപ്പോയ ദേശീയ പാത ; ഫർസ്വീൻ ജീവന് വേണ്ടി മല്ലിട്ടത് അര മണിക്കൂറിലേറെ , ആരും തിരിഞു നോക്കിയില്ല .. അവസാനം മരണത്തിന് കീഴടങ്ങി.
കോഴിക്കോട്: ദേശീയപാത 66 കോരപ്പുഴ പാലത്തില്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചോര വാർന്നെന്ന് റിപ്പോർട്ട് ജീവന് വേണ്ടി മല്ലിട്ടു കിടന്നത് അര മണിക്കൂറിലേറെ . അവസാനം മരണത്തിന് കീഴടങ്ങി ഫർസീൻ. ഇതിനിടെ അപകടത്തിന് ഇടയാക്കിയ വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ചൊവ്വാഴ്ചയാണ് കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിയായ ഫര്സീന് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ ഇടിച്ചശേഷം അപകടം ട്ട് വാഹനം നിര്‍ത്താതെ പോയത്.
അരമണിക്കൂറിലേറെ ചോര വാര്‍ന്ന് ദേശീയപാതയില്‍ കിടന്ന ഫര്സീന് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദേശീയ പാത 66 ലെ കോരപ്പുഴ പാലത്തിലാണ് ചൊവ്വാഴ്ച അപകടം നടന്നത്.
കൊയിലാണ്ടി ചേങ്ങോട്ടുകാവ് സ്വദേശിയായ സി.എ വിദ്യാര്‍ത്ഥിയായ ഫര്സീന് അഹമ്മദ് ഓടിച്ചിരുന്ന ബൈക്കില്‍ അതേ ദിശയില്‍ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഫര്‍സീന്റെ ശരീരത്തില്‍ എതിര്‍ദിശയില്‍ വന്ന മറ്റൊരു വാഹനം കൂടി ഇടിച്ചു.
അരമണിക്കൂറിലേറെയാണ് ഫര്സീന് ചോര ഒലിപ്പിച്ച് ദേശീയപാതയില്‍ ജീവനുവേണ്ടി മല്ലിട്ട് കിടന്നത്. അപകടമുണ്ടായ സമയത്ത് തന്നെ ഫര്‍സീനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.ദേശീയപാതയിലൂടെ കടന്നുപോയവരാരും ഫര്‍സീനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. എലത്തൂര്‍ പോലീസിന് വിവരം ലഭിച്ചതിന് പിന്നാലെ എത്തിയ ആംബുലന്‍സിലാണ് ഫര്‍സീനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടം ഉണ്ടാക്കിയ കാറിനെ കണ്ടുപിടിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി എലത്തൂര്‍ പോലീസ് അറിയിച്ചു. നിലവിലുള്ള സിസിടിവി ദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ വ്യക്തമല്ല. ദേശീയപാതയില്‍ വേണ്ടത്ര സിസിടിവി ക്യാമറകള്‍ ഇല്ലാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്കുള്ള ദേശീയപാതയില്‍ പലയിടങ്ങളിലും ഇതുപോലെയുള്ള അപകട കെണികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കോരപ്പുഴ പാലത്തില്‍ പണി നടക്കുന്നതിനാല്‍ ഒരു വശത്തുകൂടി മാത്രമായിരുന്നു ഗതാഗതം അനുവദിച്ചിരുന്നത്.ഇതും ഫര്‍സീന്റെ ജീവന്നഷ്ടപ്പെടാന് കാരണമായഘടകങ്ങളിലൊന്നാണെന്ന്ചൂണ്ടിക്കാണിക്കപ്പെടുന്നു

