AI girlfriend

മാവൂർ സ്വദേശിയായ യുവാവിനെ ജാർഖണ്ഡിലെ ഹോട്ടൽ മുറിയിൽമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് :മാവൂർ സ്വദേശിയായ യുവാവിനെ ജാർഖണ്ഡിലെ ഹോട്ടൽ മുറിയിൽമരിച്ച നിലയിൽ കണ്ടെത്ത  മാവൂർ തെനയിൽകാരുണ്യയിൽ
കെ വി അജിത്ത് (34) നെയാണ് ജാർഖണ്ഡിലെ
ദാനമോഹനിലെ കുണാൾ എന്ന പേരിലുള്ള
ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയോടെയാണ് ഇത് സംബന്ധിച്ച വിവരം ജാർഖണ്ഡ് പോലീസ് മാവൂർ പോലീസിനെ അറിയിച്ചത്.
ഉടൻതന്നെ മാവൂർ പോലീസ്
അജിത്തിന്റെ വീട്ടിലെത്തി ബന്ധുക്കളെ വിവരം ധരിപ്പിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമംബന്ധുക്കളുടെ നേതൃത്വത്തിൽ ആരംഭിച്ചു.
മരണകാരണം വ്യക്തമല്ല.
ഒരു മാസം മുമ്പാണ്
അജിത്ത് മാവൂരിലെ വീട്ടിൽ നിന്നും ജോലിസംബന്ധമായ കാര്യത്തിന് ജാർഖണ്ഡിലേക്ക് പോയത്.
പിതാവ് : തെനയിൽ ജയകുമാർ,
മാതാവ്:വിമല ,ഭാര്യ :ആശ,
മകൻ: അലോക് രുദ്ര

Leave a Reply

Your email address will not be published. Required fields are marked *