പാസ്പോര്‍ട്ട് പൗരത്വത്തിനുള്ള തെളിവല്ല;യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം
പൗരത്വത്തിന്റെ കൃത്യമായ തെളിവ് എന്താണെന്നതിനെക്കുറിച്ച് ‘എക്‌സ്’ (x)ല്‍ പങ്കുവെച്ച ഈ പ്രസ്താവന വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി | ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കുന്ന പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്.

അന്താരാഷ്ട്ര യാത്രകള്‍ സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്പോര്‍ട്ട് എന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കി. അതായത്, ഒരു പാസ്പോര്‍ട്ട് കൈവശം വെയ്ക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് പൗരത്വം ഉണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല.പൗരന്മാരല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട് നല്‍കില്ല എന്നിരിക്കെയാണ് ഈ പുതിയ പ്രസ്താവന.

