മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുസമ്മേളനവും നടത്തി.

കുറ്റിക്കാട്ടൂർ: ഗസ്സയിൽ ഇസ്റാഈൽ നടത്തുന്നക്രൂരതകൾക്കെതിരെ കുറ്റിക്കാട്ടൂരിൽ ടൗൺ മുസ്ലീം ലീഗ് നേതൃത്വത്തിൽ ഫലസ്തീൻ ഐക്യ ദാർഢ്യ റാലിയും സമ്മേളനവും നടത്തി. പൊതു സമ്മേളനം സി മമ്മുട്ടി ഉദ്ഘാടനം ചെയ്തു. എ.ടി. ബഷീർ അധ്യക്ഷത വഹിച്ചു. ഡി.സി. സി. പ്രസിഡൻ്റ് അഡ്വ.പ്രവീൺ കുമാർ ,അബ്ദുസ്സമദ് പൂകോട്ടൂർ, തുടങ്ങിയവർ സംസാരിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ മൂസ മൗലവി ,  കെ എം അഹമ്മദ് ,പേങ്കാട്ടിൽ അഹമ്മദ് ഹാജി,കെ എം കോയ ,   മുജീബ് റഹ്മാൻ ഇ ,എം സി സൈനുദ്ദീൻ…

Read More

ഒക്ടോബർ 7 വംശ ഹത്യയുടെ രണ്ട് വർഷം , മനുഷ്യ ജീവൻ പൊലിഞ്ഞും മൺകൂമ്പാരമായും ഗസ്സ.

രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒക്ടോബർ 7 ന് ഇസ്രയേൽ നടത്തിയ വംശ ഹത്യയിൽ ഗാസയിൽ ജീവന്‍ പൊലിഞ്ഞ പലസ്തീനികളുടെ എണ്ണം. 67941 പേരാണ്. അതില്‍ 19,424 പേര്‍ കുട്ടികളാണ്. 1,69,679 പേര്‍ക്കാണ്പരിക്കേറ്റത്. ആയിരക്കണക്കിന് ആളുകളെ കാണാനില്ല…തീര്‍ന്നില്ല, ഇത്രയേറെ പേര്‍ ആക്രമണത്തിന്റെ നേരിട്ടുള്ള ഇരകളായപ്പോള്‍ പട്ടിണിയില്‍ ജീവന്‍ വെടിഞ്ഞ കുട്ടികളുള്‍പ്പെടെ മറ്റനേകം പേര്‍. 24 മാസങ്ങളായി തുടരുന്ന ഇസ്രയേലിൻ്റെ ഗാസ അധിനിവേശം 365 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടന്ന ഗാസയെ തകര്‍ത്തുതരിപ്പണമാക്കിയിരിക്കുകയാണ്. അവിടെ ജീവിച്ചിരുന്ന 2.3 മില്യണ്‍ ആളുകളാണ് സര്‍വവും…

Read More

ഗസ്സക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകൾ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.

കുറ്റിക്കാട്ടൂർ: ഗസ്സക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകൾ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു’ സുന്നി മഹല്ല് ഫെഡറേഷൻ്റെ ആഹ്വാന പ്രകാരം വിവിധ മസ്ജിദുകളിൽ ജുമഅ പ്രാർഥനക്കു ശേഷം ഗസ്സ കോർണറുകൾ സംഘടിപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത വർ ഗസ്സക്കൊപ്പം ചേർന്നു നിൽക്കുമെന്ന് പ്രതിഞ്ജയെടുത്തു. കുറ്റിക്കാട്ടൂർ പ്രദേശത്തെ മഹല്ലുകളിൽ മസ്ജിദ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. വിശന്നു മരിക്കുന്നവരുടെ അന്നം നിഷേധിക്കുന്ന ഇസ്രായേലി ക്രൂരതക്കെതിരെ ചെറുത്തു നിൽപ്പിന്റെ ശ്രമം നടത്തുന്ന പലസ്തീനിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് എസ് വൈ എസ് കുന്ദമംഗലം സോൺ…

Read More

ഗസ്സയിൽ കുടിവെള്ളമെത്തിച്ച് മലയാളിയുടെ അഭിമാനമായി ശ്രീ രശ്മി

ഗസ്സ ലോകത്തിൻ്റെ വേദനയും അമർശവുമായി മാറുമ്പോൾ ലോകം നൽകുന്ന ചെറിയൊരു ആശ്വാ’സം പോലും ഗസ്സക്കാർക്കുള്ള അതിജീവനത്തിൻ്റെ തെളിനീരായി മാറും. മലയാളിയായ രശ്മി ഗസ്സ ക്കാർക്ക് നൽകിയ ദാഹ ജലവും ഭക്ഷണവും അവർക്ക് നൽകിയ സന്തോഷം ഏറെയാണ്. അതുകൊണ്ടുതന്നെ അവർ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളി സന്നദ്ധപ്രവര്‍ത്തകയും കലാകാരിയുമായ ശ്രീരശ്മിയാണ്സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തി ശ്രീരശ്മിക്ക് നന്ദി പറഞ്ഞ് ഗസയിലെ കുടുംബങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചൂരല്‍മലയുള്‍പ്പടെ വിവിധ ദുരന്ത മേഖലകളില്‍ സന്നദ്ധ…

Read More

ഗസ്സക്കു വേണ്ടി തെരുവിൽ ഐക്യദാർഢ്യവുമായി ‘വി റോർ ഫോർ ഗസ്സ’

കോഴിക്കോട് :ഗസ്സക്കു വേണ്ടി തെരുവിൽ ഐക്യദാർഢ്യവുമായി ‘വി റോർ ഫോർ ഗസ്സ ഇസ്റാഈലിൻ്റെ ക്രൂരതകൾക്ക് മുമ്പിൽ നിസ്സംഗരായവർക്കുള്ള മുന്നറിയിപ്പും ഗസ്സൻ ജനതക്കുള്ള ഐക്യ ദാർഢ്യവുമായി മാറിയ റാലിയിൽ തോല്പ്പിക്കാൻ കഴിയാത്ത ഗസ്സയുടെ ആത്മവീര്യത്തിന് മുമ്പിൽ ഇസ്റാഈൽ മുട്ടു മടക്കുമെന്ന് പ്രകടനക്കാർ വിളിച്ചു പറഞ്ഞു.   മുതലക്കുളത്തു നടന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ് ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ഗസ്സയിൽ 25000 കുട്ടികൾ പിടഞ്ഞു മരിച്ചത് പോലെ യുള്ള ക്രൂരമായ സംഭവം ലോക…

Read More

ഫലസ്ഥീന് ലോക രാജ്യങ്ങളുടെ അംഗീകാരം ; മരണത്തിന് മുമ്പിലും ആത്മ വിശ്വാസം കൈവിടാതെ ഗസ്സക്കാർ, യു.കെ. യിൽ ഫലസ്ഥീൻ പതാക ഉയർത്തി.

ഗസ്സ :ഇസ്റാഈൽ അധിനിവേശവും കൂട്ടക്കൊലയും തുടരുമ്പോഴും ഫലസ്തീൻ രാഷ്ട്രത്തിന് ലഭിക്കുന്ന അംഗീകാരത്തിൽ ഗസ്സക്കാർ പ്രതീക്ഷകളിലാണ്. ഇന്ന് രാവിലെ മുതൽ ഗാസ സിറ്റിയിലെ ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 29 പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽ ജസീറയോട് സംസാരിച്ച മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇതിനിടയിൽ അവർ ഒരു പുതിയ പ്രഭാതത്തെ ക്കുറിച്ച് ശുഭാപ്തിവിശ്വാസവും വെച്ചു പുലർത്തുന്ന അത്ഭുത കാഴ്ചയാണ് കാണുന്നത്. തുടർച്ചയായ വംശഹത്യകൾക്കിടയിൽ, നിരവധി പാശ്ചാത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത് പ്രതീക്ഷയുടെ ഒരു മിന്നലാണെന്ന് ഗാസ നിവാസികൾ പറയുന്നു. ‘ഗാസയിൽ…

Read More