ഒക്ടോബർ 7 വംശ ഹത്യയുടെ രണ്ട് വർഷം , മനുഷ്യ ജീവൻ പൊലിഞ്ഞും മൺകൂമ്പാരമായും ഗസ്സ.

രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒക്ടോബർ 7 ന് ഇസ്രയേൽ നടത്തിയ വംശ ഹത്യയിൽ ഗാസയിൽ ജീവന്‍ പൊലിഞ്ഞ പലസ്തീനികളുടെ എണ്ണം. 67941 പേരാണ്.
അതില്‍ 19,424 പേര്‍ കുട്ടികളാണ്. 1,69,679 പേര്‍ക്കാണ്പരിക്കേറ്റത്.

ആയിരക്കണക്കിന് ആളുകളെ കാണാനില്ല…തീര്‍ന്നില്ല, ഇത്രയേറെ പേര്‍ ആക്രമണത്തിന്റെ നേരിട്ടുള്ള ഇരകളായപ്പോള്‍ പട്ടിണിയില്‍ ജീവന്‍ വെടിഞ്ഞ കുട്ടികളുള്‍പ്പെടെ മറ്റനേകം പേര്‍. 24 മാസങ്ങളായി തുടരുന്ന ഇസ്രയേലിൻ്റെ ഗാസ അധിനിവേശം 365 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടന്ന ഗാസയെ തകര്‍ത്തുതരിപ്പണമാക്കിയിരിക്കുകയാണ്. അവിടെ ജീവിച്ചിരുന്ന 2.3 മില്യണ്‍ ആളുകളാണ് സര്‍വവും നഷ്ടപ്പെട്ട് പെരുവഴിയില്‍ ചിന്നിച്ചിതറിപ്പോയത്. 92 ശതമാനം വീടുകളും 80 ശതമാനം കെട്ടിടങ്ങളും 88 ശതമാനം സ്കൂൾ കെട്ടിടങ്ങളും 68 ശതമാനം കൃഷിയിടങ്ങളും ഇന്ന് മണ്‍കൂമ്പാരമാണ്. അതേ, 21-ാം നൂറ്റാണ്ടുകണ്ട ഏറ്റവും കൊടിയ ദുരിതങ്ങൾ പേറുന്ന യുദ്ധഭൂമിയായി
ഇസ്രായേലിന്റെ ആക്രമണങ്ങളും തുടർന്നിങ്ങോട്ട് നടന്ന ഉപരോധവുമെല്ലാം ഗസ്സയിലെ 2.3 മില്യൺ ജനങ്ങളെ അക്ഷരാർഥത്തിൽ ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥയിലേക്കാണ് തള്ളിയിട്ടത്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണ്. കൺമുന്നിൽ പിടഞ്ഞുവീഴുന്ന നൊന്ത് പെറ്റ കുഞ്ഞുങ്ങളും ജീവിത പങ്കാളികളും, ഉടുതുണിയുമായി കൈക്കുഞ്ഞുങ്ങളെയും കൊണ്ട് ഇസ്രായേൽ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ച് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള ഓട്ടം,
ഒരു റൊട്ടിക്കഷ്ണം കൊണ്ട് നാലോ അഞ്ചോ വയർ നിറക്കാനുള്ള ഓട്ടം,.. ആർത്തവമായാൽ പോലും പഴകിയ തുണികൾ തുന്നിക്കൂട്ടി പാഡുകളാക്കേണ്ടി വരിക..ഗസ്സയിൽ സ്ത്രീകളായിരിക്കുക എന്നത് മനുഷ്യന് ചിന്തിക്കാൻ പോലുമാകാത്ത ഒന്നാണ്… എന്നാൽ അത്തരമൊരു ജീവിതം നയിക്കുകയാണ് ഗസ്സയിലെ ഓരോ അമ്മമാരും പെൺകുഞ്ഞുങ്ങളും…
ഈ യുദ്ധം സ്ത്രീകളിലും പെൺകുട്ടികളിലും ചെലുത്തിയ സ്വാധീനം എത്രയാണെന്ന് എത്ര പറഞ്ഞാലും മതിയാകില്ലെന്ന് യുഎൻ വനിതാ പ്രത്യേക പ്രതിനിധിമേരിസ് ഗുയിമണ്ട് സാക്ഷ്യപ്പെടുത്തുന്നു. യുദ്ധത്തിന് മുമ്പ് എനിക്കറിയാമായിരുന്ന സ്ത്രീകളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. യുദ്ധം അവരുടെ മുഖങ്ങളിലും ശരീരത്തിലും പതിഞ്ഞിരിക്കുന്നു.നാശത്തിന്റെയും പൂർണ്ണമായ ദാരിദ്ര്യത്തിന്റെയും ഒരു ലോകത്തേക്ക് ഗസ്സയിലെ മനുഷ്യർ പ്രവേശിക്കപ്പെട്ടിരിക്കുകയാണെന്നും അവർ പറയുന്നു.ഇസ്രായേല്‍ അധിനിവേശം ആ നാടിന്‍റെ സ്ത്രീകളുടെ ജീവിതം അപ്പാടെ മാറ്റിമറിച്ചെന്ന് ഈ വാക്കുകളില്‍ വ്യക്തം..

2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്റാഈൽ
ഫലസ്ഥീനികളില്ലാത്ത ഗസ്സയുടെ ഭൂമി തിരിച്ചു പിടിക്കാൻ നെതന്യാഹു കൂട്ടക്കൊലകൾ തുടരുകയാണ്.
ഹമാസ് തട്ടിക്കൊണ്ടുപോയവരെ തിരിച്ചെത്തിക്കും, ഹമാസിനെ തകര്‍ക്കും ഈരണ്ടുലക്ഷ്യങ്ങളാണ്ആക്രമണത്തിനായി ഇസ്രയേല്‍പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട് വച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇസ്രേയലിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ ലക്ഷ്യത്തിൻ്റെ പേര് പറഞ്ഞ് ഗാസയെ ഉഴുതുമറിക്കാനും ഹമാസ് ബന്ദികളാക്കിയ 148 പേരാണ് ജീവനോടെ ഇസ്രയേലിലേക്ക് തിരിച്ചുവന്നത്. ഒപ്പം തടങ്കലിലാക്കപ്പെട്ട ചിലരുടെ മൃതശരീരവും. ഇപ്പോഴും 48 പേര്‍ ഹമാസിന്റെ തടങ്കലിലാണെന്നാണ് ഇസ്രയേല്‍ കരുതുന്നത്. അവരില്‍ 20 പേര്‍ ജീവനോടെയുണ്ടെന്നും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇസ്മാഈൽ ഹനിയയെയും യഹ്യ സിന്‍വറിനെയുമടക്കം
വധിച്ചിട്ടും ഇസ്റാഈൽ ലക്ഷ്യം നേടിയിട്ടില്ല..

ഗസയില്‍ സമാധാനത്തിനായി ട്രംപ് മുന്നോട്ടുവച്ച 20 നിര്‍ദേശങ്ങള്‍ തടങ്കലിലുള്ളവരെ മോചിപ്പിക്കാനും ഹമാസിനോട് ആയുധം താഴെവയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്.
ഹമാസിനെനശിപ്പിക്കുക എന്നതായിരുന്നു ഒരു യുദ്ധലക്ഷ്യം. അതും നടന്നില്ല. ഇപ്പോഴും ഇസ്രായേൽ ഹമാസ് നേതാവിനെ മറു പക്ഷത്തിരുത്തി പരോക്ഷ ചർച്ച നടത്തുകയാണ്. ബന്ദികൾ എവിടെയെന്ന് കണ്ടെത്താൻ പോലും രണ്ടുവർഷമായിട്ട് ഇസ്രായേലിന് കഴിഞ്ഞില്ല. വെടി നിർത്തിയ ഘട്ടത്തിലെല്ലാം ഹമാസ് ബന്ദികളെ കൈമാറിയ ദൃശ്യങ്ങൾ കണ്ട് ലോകം അമ്പരന്നു. വംശഹത്യക്ക് നടുവിലും ഗസ്സ അഭിമാനത്തോടെ തന്നെ നിൽക്കുന്നു. ഇസ്രായേലിന്റെ പശ്ചിമേഷ്യൻ പദ്ധതി വിജയിച്ചില്ല എന്നു മാത്രമല്ല, ലോകമാകെ ഇസ്രായേലിന് എതിരായിരിക്കുന്നു.
യൂറോപ്പിലും അമേരിക്കയിലും എല്ലാ വൻകരയിലും ജനം ഫലസ്തീൻ പതാക വീശി ഒപ്പം നിൽക്കുന്നു.15 ലധികം രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. ഭൂരിഭാഗവും യൂറോപ്പിൽ നിന്നായിരുന്നു. ഇസ്രായേലിന് ഇനി അൽപായുസ്സേയുള്ളൂവെന്ന് സയണിസ്റ്റ് ചിന്തകർ തന്നെ പറയുന്നു. ചിത്രത്തിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയെന്നു ഇസ്രായേൽ വിചാരിച്ച ഫലസ്തീൻ പ്രശ്നമാണ് ഇന്ന് ലോകരാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വിഷയം. ഒക്ടോബർ ഏഴ് ആക്രമണവും രണ്ടു വർഷത്തെ യുദ്ധത്തിലെ ഗസ്സക്കാരുടെ ത്യാഗവും എന്തുനേടി എന്നതിന് ഇതിനേക്കാൾ വലിയ ഉത്തരമില്ല.

Leave a Reply

Your email address will not be published. Required fields are marked *