പെരുവയല്‍ കേരളോത്സവം കാസ്ക്ക് കായലം ജേതാക്കള്‍
പെരുവയല്‍ :കേരളോത്സവത്തിൽ
കാസ്ക്ക് കായലം ജേതാക്കള്‍ .പെരുവയല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തില്‍ 142 പോയിൻ്റ് നേടിയ കാസ്ക്ക് കായലത്തിന് ഓവറോള്‍ കിരീടം. 139 പോയിൻ്റുമായി യംഗ്സ്റ്റാര്‍ പെരുവയൽ രണ്ടാമതെത്തി.135 പോയിൻ്റ് നേടിയ ചെറുകുളത്തൂര്‍ കെ.പി. ഗോവിന്ദന്‍കുട്ടി സ്മാരക വായനശാലക്കാണ് മൂന്നാം സ്ഥാനം.
കായിക വിഭാഗത്തില്‍ 133 പോയിന്‍റുമായി യംഗ്സ്റ്റാര്‍ പെരുവയല്‍ ഒന്നാമതെത്തി. 126 പോയിന്‍റുമായി കാസ്ക്ക് കായലം രണ്ടാം സ്ഥാനവും 48 പോയിന്‍റുമായി മാസ്ക്ക് മഞ്ഞൊടി മൂന്നാം സ്ഥാനവും നേടി. കലാ വിഭാഗത്തില്‍ 120 പോയിന്‍റുമായി ചെറുകുളത്തൂര്‍ കെ.പി..ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല ഒന്നാമതെത്തി. 44 പോയിന്‍റുമായി എം.പി.എല്‍ കുറ്റിക്കാട്ടൂര്‍ രണ്ടാം സ്ഥാനവും 38 പോയിന്‍റോടെ പിജിഎം സോക്കര്‍ ലവേഴ്സ് പെരിങ്ങൊളം മൂന്നാം സ്ഥാനവും നേടി. അവസാന ഇനമായി നടന്ന ഫുട്ബോളില്‍ കോണ്‍ലാന്‍റ് പെരുവയല്‍ ജേതാക്കളായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി സമ്മാനദാനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.സുഹറ,അനീഷ് പാലാട്ട്, ഷാഹിന സലാം, മെമ്പര്‍മാരായ കരുപ്പാല്‍ അബ്ദുറഹിമാന്‍, എം,പ്രസീത് കുമാര്‍, ഉനൈസ് അരീക്കല്‍, വിനോദ് എളവന, കെ.ടി.മിനി, പി.എം.ബാബു ഗെയിംസ് കണ്‍വീനര്‍ യാസര്‍ അറഫാത്ത് സംസാരിച്ചു.

