ഇറാൻ ഫുട്ബാൾ ടീമിന് യു.എസ് വിസ അനുവദിച്ചു, പ്രതികരിക്കാതെ ഇറാൻ .
വാഷിംഗ്ടൺ:ഫിഫ ലോകകപ്പ് ന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇറാൻ ടീമിന് യു.എസ് വിസ അനുവദിച്ച .
വൈറ്റ്ഹൗസാണ് വിസ അനുവദിച്ച വിവരം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് വിസ അനുവദിച്ചിരിക്കുന്നത്. ലോസ് ഏഞ്ചലിസില്‍ ഇറാന്റെ ആദ്യ ലോകകപ്പ ്മത്സരത്തിന് പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വിസ അനുവദിച്ചിരിക്കുന്നത്.
വിവരം തുര്‍ക്കിയയിലെ യുഎസ് അംബാസിഡര്‍ ടോം ബാരക് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിലെ ഇറാന്‍ താരങ്ങള്‍ക്ക് വേണ്ടി വിസ പ്രൊസസ് ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിച്ച തങ്ങളുടെ ടീമിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇറാന്‍ ഫുട്ബാള്‍ ടീമിന്റെ ഭാഗമായുള്ള ചില ടെക്‌നിക്കല്‍ സ്റ്റാഫിനും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനും യുഎസ് ഇതുവരെ വിസ അനുവദിച്ചിട്ടില്ല. ഇവരുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമല്ല. എന്നാല്‍, വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഇറാന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല
ഇതിനിടയിൽ അമേരിക്ക ഇറാൻ ടീമിന് താമസ സൗകര്യം നൽകില്ലന്ന പ്രസ്താവന വിവാദമായിരുന്നു
യു.എസ്. നൽകിയില്ലങ്കിൽ അവർക്ക് താമസസൗകര്യം ഒരുക്കുമെന്ന് മെക്സിക്കോ
അറിയിച്ചിരുന്നു

