AI girlfriend

നരിക്കുനിയിൽ തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു

കോഴിക്കോട്: നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്തിനു സമീപം തോട്ടിൽ വീണ് അഞ്ചു വയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് – സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്.

തോട്ടിൽ വീണ ഹനയെ ഉടൻ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *