AI girlfriend

വീട്ടിൽ നിന്ന് സ്വർണവുമായി പോയ യുവാവിനെ കാണാതായതായി പരാതി. അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: വീട്ടിൽ നിന്ന് സ്വർണവുമായി പോയ യുവാവിനെ കാണാതായതായി പരാതി.മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജ് (30) എന്ന ഡ്രൈവറെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് ടൗൺ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. മുൻപ് ബന്ധുക്കൾ നടത്തിയ പ്രാഥമിക തിരച്ചിലിൽ അതുൽരാജിനെ കോഴിക്കോട് മേയർ ഭവനു സമീപം കണ്ടതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കുടുംബം ടൗൺ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സൈബർ ക്രൈം…

Read More

കാശിയിൽ അലിഞ്ഞു ചേരുമെന്ന കുറിപ്പെഴുതി വെച്ച് വീടുവിട്ട പ്ലസ്ടു വിദ്യാർഥി ശിവസൂര്യ യ്ക്കായി എസ്ഐടി രൂപീകരിച്ച് അന്വേഷണം. കാണാതായിട്ട് 9 ദിവസം

കണ്ണൂർ:ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ വീടുവിട്ട പ്ലസ്ടു വിദ്യാർഥി ശിവസൂര്യയ്ക്കായി എസ്ഐടി രൂപീകരിച്ച് അന്വേഷണ. കണ്ണൂർ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തിരഞ്ഞ് പുറപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർ‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് അലിഞ്ഞു ചേരുമെന്നാണ് കുറിപ്പിൽ ഉള്ളത് ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 9 ദിവസമായി….

Read More

ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിത. ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ്‌ ഐമൻ (7) എന്നിവരെയാണ് ഈ മാസം 16 മുതൽ കാണാതായത്.അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിനെ അറിയിച്ചു. ഭർത്താവ് ജയ്സലിന്റെ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചത് .യുവതിയെയും കുട്ടിയെയും കണ്ടെത്താനായി സൈബർ സെല്ലിന്റെയും കോൾ ലിസ്റ്റ് പരിശോധനയുടെയും സഹായത്തോടെയാണ്…

Read More

48വയസ്സുകാ രിയെ കാണാതാ യതായി പരാതി

വടകര :48 വയസ്സുകാരി യെ കാണാതായതായി പരാത വടകരയിലെ ഇബ്രാഹിം നഫീസ ദമ്പതികളുടെ മകൾ പുത്തൻ പുരയിൽ സഫീറയെയാണ് മെയ് 16 മുതൽ കാണാതായത്.വീട്ടിൽ നിന്നും രാത്രി ഇറങ്ങിപ്പോയതാണെന്ന് സംശയിക്കുന്നു. മാനസിക അസ്വസ്ഥത ഉള്ള ഇവർ കടുത്ത നീല മാക്സിയാണ് ധരിച്ചത്. ബനധുക്കൾ വടകര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ നമ്പറിലോ വിവരം അറിയിക്കുക നമ്പർ +91 75102 35049, 0496 25 24 206

Read More

സ്കൂളിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ ബംഗളുരുവിൽ  കണ്ടെത്തി.

കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ ബംഗളുരുവിൽ  കണ്ടെത്തി കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി പത്താം ക്ലാസ് വിദ്യാർഥി ഫുആദിനെയാണ് ഡിസം 8 മുതൽ കാണാതായത്. രാവിലെ സ്കൂളിൽ എത്തിയ ഫുആദ് ഉച്ചക്ക് ഒരു മണിക്ക് തൊട്ടടുത്ത പള്ളിയിലേക്ക് പ്രാർത്ഥനക്ക് പോയതാണെന്ന് പറയുന്നു. ശേഷം വിദ്യാർത്ഥി ക്ലാസ്സിലോ വീട്ടിലോഎത്തിയിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കൾക്കൊപ്പം ബംഗളുരുവിലുള്ള തായി വിവരം ലഭിച്ചത്.

Read More

സിനിമ കാണാൻ വീട്ടിൽ നിന്നിറങിയ വിദ്യാർഥിയെ കാണാനില്ല.

കോഴിക്കോട് : ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായി. ഒരാഴ്ച മുമ്പാണ് കാണാതായത്. ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന 14കാരനെയാണ് കാണാതായത്. കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകുകയാണ് എന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് വീട്ടില്‍ തിരിച്ചുവന്നില്ല. ഉടന്‍തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കോഴിക്കോട് കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. വിദ്യാര്‍ത്ഥിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍, സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്

Read More