AI girlfriend

ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിത. ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ്‌ ഐമൻ (7) എന്നിവരെയാണ് ഈ മാസം 16 മുതൽ കാണാതായത്.അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിനെ അറിയിച്ചു. ഭർത്താവ് ജയ്സലിന്റെ പരാതിയിലാണ് ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചത് .യുവതിയെയും കുട്ടിയെയും കണ്ടെത്താനായി സൈബർ സെല്ലിന്റെയും കോൾ ലിസ്റ്റ് പരിശോധനയുടെയും സഹായത്തോടെയാണ് ബാലുശ്ശേരി പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ അടുത്തും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളോ സൂചനകളോ ലഭിക്കുന്ന പൊതുജനങ്ങൾ എത്രയും വേഗം ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായോ അല്ലെങ്കിൽ 7736331620 എന്ന മൊബൈൽ നമ്പരിലോ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *