സ്കൂട്ടറിന്റെ സീറ്റിനടിയിൽ പാമ്പ്. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
കുറ്റിക്കാട്ടൂർ : സ്കൂട്ടറിന്റെ സീറ്റിനടിയിൽ പാമ്പ. വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട സ്‌കൂട്ടർ എടുക്കാൻ വന്ന യുവാവാണ് പാമ്പിനെ കണ്ട് ഞെട്ടിയത്.
റെയിൻ കോട്ട് വെക്കാൻ സീറ്റ് പൊക്കിയപ്പോഴാണ് പെട്രോൾ ടാങ്കിൻ്റെ മൂടിയിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടത്.
ആളുകൾ എത്തുമ്പോഴേക്കും പാമ്പ് രക്ഷപ്പെടുകയും ചെയ്തു.
കുറ്റിക്കാട്ടൂരിലെ ആനക്കുഴിക്കര വീട്ടിലാണ് സംഭവം .
പാമ്പ് എങ്ങനെ ഇതിനുള്ളിൽ എത്തി
എന്നത് അത്ഭുതപ്പെടുത്തുന്നു.
പാമ്പിനെ കണ്ട ഞെട്ടലിലാണ് വീട്ടുകാർ .
ചെറിയ ദ്വാരത്തിലൂടെ തല അകത്ത് കടന്നാൽ ഉടൽ ചെറുതാവുകയും പാമ്പ് ഉള്ളിൽ എത്തുകയും ചെയ്യും
വെളളം കെട്ടി നിൽക്കുന്നിടത്ത് നിന്നും സുരക്ഷിത സ്ഥലം തേടിയാണ് ഇവ എത്തുന്നത്

