AI girlfriend

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെക്ക് ടൈഫോയിഡ്

സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെക്ക് ടൈഫോയിഡ സ്ഥിരീകരിച്ചു. ദീപ്‌കെ തന്നെയാണ് എക്‌സ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. രക്തപരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്നും ചികിത്സയിലാണെന്നും ദീപ്‌കെ പറഞ്ഞു.
പങ്കെടുക്കുന്ന എല്ലാവർക്കും ദീപ്‌കെ നന്ദി പറഞ്ഞു. രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം തുടരണം. എല്ലാവരോടും വളരെ നന്ദിയുണ്ട്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അഭിജീത് ദീപ്‌കെ വീഡിയോയിൽ പറഞ്ഞു.

ഇന്ന് വൈകിട്ട് സിജെപി പ്രതിനിധികൾ കേന്ദ്രസർക്കാരുമായി വീണ്ടും ചർച്ച നടത്തുന്നുണ്ട്. ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സിജെപി നേതാക്കൾ. എന്നാൽ ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുന്നത് അടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചതായാണ് വിവരം. അതേസമയം ധർമേന്ദ്ര പ്രധാന്റെ രാജിയുണ്ടാവില്ലെന്നാണ് സർക്കാർ നൽകുന്ന സൂചന

Leave a Reply

Your email address will not be published. Required fields are marked *