AI girlfriend
Headlines

അർജന്റീ നയുടെ ഇതിഹാസ താരം  മെസി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു

അർജന്റീനയുടെ ഇതിഹാസ താരം ലോക ഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ അർജന്റീനൻ നായകൻ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു പതിറ്റാണ്ട് കാലം ലോക ഫുട്ബാളിനെ വിസ്മയിപ്പിച്ച ശേഷമാണ് മുപ്പത്തിയൊമ്പത് കാരനായ മെസ്സി കുപ്പായമഴിച്ചുവെക്കുന്നത്. അല്പം മുൻപ് നടന്ന വാർത്താസമ്മേളനത്തിലാണ് ഫുട്ബാൾ പ്രേമികളെ കണ്ണീരിലാഴ്ത്തിയ തീരുമാനം മെസ്സി ഔദ്യോഗികമായി അറിയിച്ചത്.അർജന്റീന ദേശീയ ടീമിനൊപ്പമുള്ള രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മഹത്തായ കരിയറിനാണ് ഇതോടെ വിരാമമായത്. 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് മെസി…

Read More

ദൽഹി SIR പട്ടിക പുറത്ത്. 47.7 ലക്ഷം പേർക്ക് വോട്ടില്ല

ന്യൂഡൽഹി:ദൽഹി SIR പട്ടിക പുറത്ത്. 47.7 ലക്ഷ പേരാണ് പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത്. 1.45 കോടി ഉണ്ടായിരുന്ന ദൽഹിയിലെ മൊത്തം വോട്ടർമാരിൽ മൂന്നിലൊന്നിന്ന് വരും പുറത്താക്കപ്പെട്ടവർ. കരട് വോട്ടർ പട്ടികയിൽ പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബർ 30 വരെയാണ് സമയം. അന്തിമ പട്ടിക നവംബർ നാലിനാണ് പുറത്തിറങ്ങുക. താമസസ്ഥലത്ത് ഇല്ലാത്തവർ , മരണപ്പെട്ടവർ, താമസം മാറിപ്പോയവർ, ഇവയിൽ പെടാത്ത മറ്റു കാരണങ്ങൾ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലിസ്റ്റിൽ നിന്ന് പേരുകൾ ഒഴിവാക്കിയത്.

Read More

ഡെറാഡൂണിലെ ജിം ട്രെയിനെർ ആയ ദീപക് കുമാറിനെതിരായ എഫ്‌ഐആർ സ്റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡൽഹി:ഡെറാഡൂണിലെ ജിം ട്രെയിനെർ ആയ ദീപക് കുമാറിനെതിരായ എഫ്‌ഐആർ സ്റ്റേ ചെയ്‌ത്‌ സുപ്രീം കോടത.അക്രമി സംഘം നൽകിയ പരാതിയിലാണ് സ്റ്റേ. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നതിനെതിരെ ഹൈക്കോടതി ദീപക്കിന് ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി പിൻവലിച്ചു. മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്‌വിയാണ് ദീപക്കിന് വേണ്ടി കോടതിയിൽ ഹാജരായത്. മുസ്‌ലിം കച്ചവടക്കാരനെ കടയുടെ ബോർഡിന്റെ പേരിൽ ബജ്‌രംഗ്ദൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ദീപക് അത് തടയുകയും തുടർന്ന് പേര് ചോദിച്ചപ്പോൾ മുഹമ്മദ് ദീപക് എന്ന് മറുപടി പറയുകയും…

Read More

‘മക്ക സഖ്യം’ ആദ്യ യോഗം തുർക്കിയ്യയിൽ . സൗദി സംഘം നാളെ എത്തും

ഇസ്‌തംബൂൾ:പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ രൂപപ്പെട്ട മക്ക സഖ്യം തുർക്കിയ്യയലെ ഇസ്‌തംബൂളിൽ ഒത്തുചേരുന്നു സൗദി അറേബ്യ, തുർക്കി, പാകിസ്താൻ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാർ’സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുന്നതിനായി സൗദി പ്രതിനിധി സംഘം ഇസ്താംബൂളിലെത്തി. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലാണ് സംഘം തുർക്കിയിലെത്തിയത്. വിദേശകാര്യ മന്ത്രി, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിലുണ്ട് മൂന്ന് രാജ്യങ്ങളിലെയും പ്രതിരോധ-വിദേശകാര്യ മന്ത്രിമാർ,…

Read More

സ്ത്രീ പൊതു പ്രവേശത്തിൽ എ.പി അബൂബക്കർ മുസ് ലിയാർ നടത്തിയ പ്രസ്താവനയിൽ സി.പി.എം ന് പിറകെ വിമർശനവുമായി  കോൺഗ്രസും

തിരുവനന്തപുരം: സ്ത്രീ പൊതു പ്രവേശത്തിൽ എ.പി അബൂബക്കർ മുസ് ലിയാർ നടത്തിയ പ്രസ്താവനയിൽ സി.പി.എം ന് പിറകെ വിമർശനവുമായി  കോൺഗ്രസു .കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവന കാലത്തിന് ചേരാത്തതെന്ന് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് പറയുന്നത് പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത നിലപാടാണ്. രാജ്യത്തിന്റെ രാഷ്ട്രപതി വനിതയാണ്. ലോകത്ത് പലയിടത്തും വനിതകള്‍ രാജ്യത്തെ നയിച്ചിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ ലോകത്തിന് അനുകരണീയമല്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലിംഗ ഭേദമില്ലാതെ മനുഷ്യരെല്ലാവരും പ്രപഞ്ചത്തിന്റെ നേരവകാശികളാണ്. എന്നാല്‍…

Read More

‘പുരോഗമനം പറഞ്ഞ് പ്രകൃതി വിരുദ്ധതയും മാനുഷിക വിരുദ്ധതയും പ്രചരിപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ’ കാന്തപുരത്തിൻ്റെ വിവാദ പ്രസ്താവന ക്കെതിരായ വിമർശനത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സമസ്‌ത കാന്തപുരം വിഭാഗം.

പുരോഗമനം പറഞ്ഞ് പ്രകൃതി വിരുദ്ധതയും മാനുഷിക വിരുദ്ധതയും പ്രചരിപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ മലപ്പുറം  :സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്ന കാന്തപുരത്തിൻ്റെ വിവാദ പ്രസ്താവനക്കെതിരായ വിമർശനത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സമസ്‌ത കാന്തപുരം വിഭാഗ. സിപിഎം മതനിരപേക്ഷതയും ജനാധിപത്യ ബോധവും കാണിക്കണമെന്ന് എസ് വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി പറഞ്ഞു. സിറാജ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് റഹ്മത്തുല്ല സഖാഫിയുടെ വിമര്‍ശനം. ആഘോഷം എങ്ങിനെയെന്ന് തീരുമാനിക്കാനുള്ള അവകാശം മുസ്‍ലിംകൾക്ക് വകവച്ചുകൊടുക്കണം. പുരോഗമനം പറഞ്ഞ് പ്രകൃതി വിരുദ്ധതയും മാനുഷിക വിരുദ്ധതയും പ്രചരിപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകൾ,…

Read More

ബംഗാളിൽ മുസ്‌ലിം കോളനിയിൽ അഞ്ച് തെരു വുകളിൽ മാസങ്ങളായി കുടിവെള്ളമില്ല. വിതരണം തടഞ്ഞത് ബി.ജെ. പി എം . എൽ എ.

കൊൽക്കത്ത: ബംഗാളിൽ ബി.ജെ. പി ഭരണത്തിൽ വന്നതിന് ശേഷം പുറന്തള്ളൽ ഭീഷണിയിൽ  മുസ്‌ലിം ഗല്ലികൾ. കൊൽക്കത്ത നഗരത്തിൽ, കാശിപ്പൂരിലെ മുസ്ലീം ഭൂരിപക്ഷ കോളനിയിലുള്ള അഞ്ച് തെരുവുകളിൽ കുടിവെള്ള വിതരണം അധികൃതർ തടഞിട്ട് ഒരു മാസത്തിലേറെയായി. ഇത് ഇവിടെത്തെ 3,500-ലധിക താമസക്കാരെ ബാധിച്ചിരിക്കുകയാണ്. പ്രാദേശികമായി ‘മൊല്ല പാരാ’ അല്ലെങ്കിൽ ‘മുസ്ലീം കോളനി’ എന്നറിയപ്പെടുന്ന ജ്യോതിനഗർ പ്രദേശത്തെ വീടുകളിൽ, ജൂലൈ 27 മുതൽ 29 വരെ മുനിസിപ്പൽ ജീവനക്കാർ പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾ നടത്തിയതിന് പിന്നാലെ, ജൂലൈ 29-ന് രാത്രിയോടെയാണ് വെള്ളം ലഭിക്കുന്നത്…

Read More

ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ വാഹനമെന്നാണ് സംശയം. തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് അയ്യങ്കാളി പ്രതിമയ്ക്ക് സമീപം അപകടമുണ്ടായത്. കാർ ഓടിക്കൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. KLO5 AV 3686 എന്ന നമ്പരിലുള്ള കാറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. മൃതദേഹം ആരുടേതാണെന്ന പരിശോധന നടത്തിവരികയാണ്

Read More

അമേരിക്കയിലെ കാലിഫോർണി യയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. മലയാളി യുവതി പോലീസ് കസ്റ്റഡിയിൽ

യുഎസ് :   അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്‍റെയും സുഷമയുടെയും മകൾ അഞ്ജനയാണ് (35). മറ്റൊരാൾ കോട്ടയം ചിങ്ങവനം സ്വദേശിനി ആനുമാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചിങ്ങവനം സ്വദേശിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം “അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു….

Read More

ജി.എസ്.ടി കൗൺസിൽ സെപ്തംബർ 12 ന് ; രാജ്യത്തെ മൊബൈൽ ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കും.

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കും.കേന്ദ്ര മന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയിൽ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നിർണ്ണായക തീരുമാനം ഉണ്ടാകും. സെപ്തംബർ 12നാണ് കൗൺസിൽ ചേരുന്നത്. വ്യാപാരികളും വ്യവസായികളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക, നികുതി റീഫണ്ടുകൾ വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ പ്രധാന ചർച്ചയാകുമെന്നതാണ് യോഗത്തിന്‍റെ പ്രധാന ആകർഷണം. 25000 രൂപവരെയുള്ള ഫോണുകളുടെ ജിഎസ്ടി 5 ശതമാനം വരെ കുറച്ചേക്കും. നിലവിൽ മൊബൈൽ ഫോണുകളുടെ ജിഎസ്.ടി 18 ശതമാനമാണ്. മൊബൈൽ ഫോൺ വിപണിയിലെ…

Read More