കാപ്പാട് ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളെയും ബന്ധുക്കളെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
കൊയിലാണ്ടി: കാപ്പാട് ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളെയും ബന്ധുക്കളെയും ആക്രമിച്ച സംഭവത്തിൽ രണ്ട്പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി അർജുൻ (25), കണ്ണൂർ കായല്ലൂർ സ്വദേശി റിജിൽ (38) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കാപ്പാട് ബീച്ചിലെത്തിയ അഭിജിത്ത്, ഭാര്യ അർച്ചന, ഒപ്പമുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ എന്നിവർക്കുനേരെ പ്രതികൾ അശ്ലീലപരാമർശം നടത്തിയെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ അഭിജിത്തിന്റെ കണ്ണിനും അർച്ചനയുടെ കൈക്കും പരിക്കേറ്റു.
ബഹളം കേട്ട് നാട്ടുകാർ ഇടപെട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

