AI girlfriend

ഇനി മേലാൽ ചെയ്യില്ല! സ്ത്രീസുരക്ഷ പരിശോധിക്കാൻ സ്ത്രീവേഷമിട്ട് രാത്രി സ്കൂട്ടിൽ കറങ്ങിയ യുവാവിന്റെ അനുഭവം

ന്യൂഡെൽഹി:സ്ത്രീകൾക്ക് രാത്രികാലത്ത് സുരക്ഷയുണ്ടോയെന്ന് പരിശോധിക്കാൻ സ്ത്രീവേഷമിട്ട് ന​ഗരത്തിലുടനീളം ചുറ്റിയുവാവ്. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ് സ്ത്രീവേഷമിട്ട് സ്കൂട്ടറിൽ കറങ്ങിനടന്നത്. തനിക്ക് വളരെ മോശം അനുഭവങ്ങളാണ് ഉണ്ടായതെന്ന് യുവാവ് പറഞ്ഞുp വസ്ത്രവും മേക്കപ്പുമിട്ട ശേഷം മുഖവും തലയും ദുപ്പട്ട ഉപയോഗിച്ച് മറച്ചാണ് ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങിയത് സ്ത്രീകൾക്ക് രാത്രികാലത്ത് സുരക്ഷയുണ്ടോയെന്ന് പരിശോധിക്കാൻ സ്ത്രീവേഷമിട്ട് ന​ഗരത്തിലുടനീളം ചുറ്റിയുവാവ്. സ്ത്രീകൾ രാത്രി ഡൽഹിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കാൻ കണ്ടന്റ് ക്രിയേറ്റർ നടത്തിയ പരീക്ഷണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സ്ത്രീ വേഷം ധരിച്ച്…

Read More

‘ജീവിതം നല്‍കുന്ന പദവികളും കസേരകളും താല്‍ക്കാലികമാണ്’ .എല്ലാ മാസവും മുടങ്ങാതെ തന്നെ കാണാൻ കലക്ടറേറ്റി ലെത്തുന്ന മുത്തശ്ശിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച്‌ അർജുൻ പാണ്ഡ്യൻ ഐഎഎസ്.

കോഴിക്കോട് :ഔദ്യോഗിക ജീവിതത്തിനിടയിൽ മനുഷ്യപ്പറ്റുള്ള ഓർമകൾ പങ്കുവെച്ച് കലക്ടർ. എല്ലാ മാസവും മുടങ്ങാതെ തന്നെ കാണാൻ കലക്ടറേറ്റിലെത്തുന്ന മുത്തശ്ശിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച്‌ അർജുൻ പാണ്ഡ്യൻ ഐഎഎസ് തൃശൂർ കലക്ടറായിരുന്ന കാലത്തുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. എല്ലാ മാസവും പെൻഷൻ വാങ്ങാൻ എത്തുമ്പോള്‍ കലക്ടറെ കാണാൻ ഓഫീസിലെത്തുന്ന മുത്തശ്ശിയെ കുറിച്ചാണ് കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്കുറിപ്പിന്റെ പൂർണരൂപം ജില്ലാ കലക്ടർ എന്ന നിലയിലെ ഔദ്യോഗിക ജീവിതം സമ്മാനിച്ചത് ഒരുപാട് നല്ല മനുഷ്യരെയും മറക്കാനാവാത്ത അനുഭവങ്ങളെയുമാണ്. അതില്‍ തൃശൂർ എനിക്ക്…

Read More

‘തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു. പിന്നിൽ നിന്ന് കുത്തരുത് ‘ എം.വി ജയരാജന് മറുപടിയുമായി ആയങ്കി

കോഴിക്കോട് :ഒളിവിലുള്ള അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് പരിശോധനശക്തമാക്കുന്നതിനിടയിൽ ഫെയ്സ് ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്ന പ്രസ്താവന നടത്തിയ സിപിഎം നേതാവ് എം.വി ജയരാജന് ഒളിവിലിരുന്ന് ഫെയ്സ് ബുക്കിൽ മറുപടിയുമായി അര്‍ജുന്‍ ആയങ്കി. എനിക്ക് അയിത്തം കല്‍പ്പിക്കുന്നതിന് മുന്‍പ്, തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാന്‍ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടത്. പിന്തുണ വേണ്ട. പിന്നില്‍ നിന്ന് കുത്തരുത് -അര്‍ജുന്‍ ആയങ്കി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു…

Read More

യുട്യൂബർ “യാത്രാ ടുഡേ ദിൽഷാദിനെ” കാണാനില്ലെന്ന് പൊലീസിൽ പരാതി, അന്വേഷണം

രാമനാട്ടുകര: യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. ‘യാത്ര ടുഡേ’ എന്ന പേരില്‍ യൂട്യൂബ് ചാനലിലൂടെ നിരന്തരം യാത്രകളുടെ വീഡിയോകള്‍ പങ്കുവയ്ക്കുന്നയാളാണ് ദില്‍ഷാദ്. വിവിധ രാജ്യങ്ങളില്‍ യാത്ര നടത്തുന്ന ദില്‍ഷാദ് കഴിഞ്ഞ ജൂണ്‍ ആറാം തീയതിയാണ് ഒരു യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആറു ദിവസം മുന്‍പാണ് അവസാനമായി യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്. നാലു ദിവസമായി യാതൊരു വിവരവുമില്ല. കുടുംബം തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍…

Read More

വിവാദ യൂട്യൂബർ തൊപ്പി യുടെ ചാനൽ യൂട്യൂബ് നീക്കം ചെയ്തു

കൊച്ചി: വിവാദ യൂട്യൂബർ തൊപ്പി ക്കെതിരെ നടപടിയെടുത്ത് യൂട്യൂബ്. സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലാണ് ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന്റെ ചാനൽ യൂട്യൂബ് നീക്കംചെയ്തത് പോലീസിന്റെ നിർണായക അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് യൂട്യൂബിന്റെ ഈ നടപടി.നഗ്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ തൊപ്പിക്കെതിരെ ഐടി നിയമം 66 പ്രകാരം സൈബര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കൽ, പോക്സോ കേസുകൾ, സോഷ്യൽ മീഡിയ വഴിയുള്ള ലൈംഗിക ചൂഷണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കും…

Read More

ഫുട്ബാൾ ആവേശം നന്ന് …. അത് ലഹരിയാക്കി ജീവിതം കളയല്ലേ.. നടൻ നിയാസ് ബക്കറിൻ്റെ വൈറൽ വീഡിയോ.

കോഴിക്കോട് : ലോകകപ്പ് ആവേശമായി ടീമുകളുടെ ഫാൻസുകൾ പരസ്പരം മത്സ രിച്ച് ലഹരിയായി നടക്കുന്നhttps://www.facebook.com/share/v/1C4ujdoJEu/ ആരാധകർക്ക് ജീവിതത്തെ ക്കുറിച്ച കാഴ്ച പ്പടുകൾ പങ്കുവെച്ച് നടൻ നിയാസ് ബക്കർ ഫുട്ബാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി ജോലി പോലും ഉപേക്ഷിച്ച് സമയം കളയുന്നവർക്കുള്ള താരത്തിന്റെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ പതിനൊന്ന് ലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടത്. തന്റെ ഒരു സുഹൃത്തിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നിയാസ് സംസാരിക്കുന്നത്. രാത്രി മുഴുവൻ കളി കണ്ട് മൂന്ന് ദിവസമായി…

Read More

‘സലിം കുമാർ മരണമട ഞ്ഞിട്ടും സാമുഹിക വിഷജന്തുക്കൾ അനാദ രവിന്റെ അശ്ലീലം കൊണ്ട് മൃതദേഹം പുതപ്പിക്കാൻ ഉത്സാഹിക്കുകയാണ്’ ഇടത് സൈബർ അക്രമത്തി നെതിരെ ജോയ്മാത്യു.

കോഴിക്കോട് :അന്തരിച്ച നടൻ സലിംകുമാറിനെതിരേ അധിക്ഷേപ പോസ്റ്റുകളിട്ട ഇടതനുകൂല സാമൂഹികമാധ്യമ പ്രൊഫൈലുകൾക്കെതിരേ പൊട്ടിത്തെറിച്ച് നടൻ ജോയ് മാത്യു. സലിംകുമാർ കോൺഗ്രസുകാരനായിരുന്നതിനാൽ അദ്ദേഹം മരണമടഞ്ഞിട്ടും സാമുഹിക വിഷജന്തുക്കൾ അനാദരവിന്റെ അശ്ലീലംകൊണ്ട് മൃതദേഹം പുതപ്പിക്കാൻ ഉത്സാഹിക്കുകയാണെന്ന് ജോയ് മാത്യുകുറ്റപ്പെടുത്തി. അവരെ പിന്തിരിപ്പിക്കാൻ ശേഷിയുള്ള ആരും ഇടതുപക്ഷത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. സലിംകുമാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുടേയും കമന്റുകളുടേയും സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു. ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം അശ്ലീല രാഷ്ട്രീയത്തിന്റെ ചരമഗീതി സലിംകുമാർ എന്ന അഭിനേതാവിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ…

Read More

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’ മകന് ഭീഷണി യാകുമോ എന്ന ആശങ്കയിൽ മാതാപിതാക്കൾ

മുംബൈ: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’എന്ന ആക്ഷേപഹാസ്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ആശങ്ക രേഖപ്പെടുത്തി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍. രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ പേരില്‍ മകന്‍ നിയമക്കുരുക്കില്‍ അകപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്‌തേക്കാമെന്ന ഭീതിയിലാണ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ താമസിക്കുന്ന ഭഗവാന്‍ ദിപ്‌കെയും അനിത ദിപ്‌കെയും. ഒരു മറാത്തി വാര്‍ത്താ ചാനലിനോട് സംസാരിക്കവെയാണ് മകന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ അവര്‍ പങ്കുവെച്ചത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയും ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ അസോസിയേറ്റുമായ…

Read More

2007 മുതൽ ഇത് വരെ ഉള്ള വി. എസ്, ഉമ്മൻ‌ചാണ്ടി, പിണറായി സർക്കാറുകൾ രാഷ്ട്രിയ പ്രവർത്തകർക്ക് മുകളിൽ ചുമത്തിയ കേസുകൾ പിൻ വലിക്കുക – അലൻ ഷുഐബ്

  2007 മുതൽ ഇത് വരെ ഉള്ള വി. എസ്, ഉമ്മൻ‌ചാണ്ടി, പിണറായി സർക്കാറുകൾ രാഷ്ട്രിയ പ്രവർത്തകർക്ക് മുകളിൽ ചുമത്തിയ ഇത് വരെ വിചാരണ പോയിട്ട് കുറ്റപത്രം പോലും സമർപ്പിക്കാത്ത കേസുകൾ പിൻവലിക്കുക പന്തീരാങ്കാവ് ( കോഴിക്കോട് ) പിണറായി വിജയൻ്റെ പോലീസ് വേട്ടയാടി അവസാനം എൻ ഐ എ ഏറ്റെടുത്ത പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതി ചേർക്കപ്പെട്ടഅലൻ ഷുഐബ് വി.ഡി സതീശൻ സർക്കാരിന് എന്തെങ്കിലും ചെയ്യാനാവുമോ എന്നതിൽ പ്രതികരണവുമായി ഫെസ് ബുക്കിൽ . കേന്ദ്ര ഏജൻസിയായ…

Read More

മമ്മൂട്ടി ഫോണിൽ വിളിച്ചു, വിവാദം അവസാനിപ്പിക്കണം’ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.

കോഴിക്കോട്:മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ നടന്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് നടന്‍ മമ്മൂട്ടി തന്നെ രണ്ടു തവണ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതായും റഫീഖ് പറഞ്ഞു. നടന്‍ തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു ആശങ്ക തന്നെ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം…

Read More