യുട്യൂബർ “യാത്രാ ടുഡേ ദിൽഷാദിനെ” കാണാനില്ലെന്ന് പൊലീസിൽ പരാതി, അന്വേഷണം
രാമനാട്ടുകര: യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. ‘യാത്ര ടുഡേ’ എന്ന പേരില്‍ യൂട്യൂബ് ചാനലിലൂടെ നിരന്തരം യാത്രകളുടെ വീഡിയോകള്‍ പങ്കുവയ്ക്കുന്നയാളാണ് ദില്‍ഷാദ്. വിവിധ രാജ്യങ്ങളില്‍ യാത്ര നടത്തുന്ന ദില്‍ഷാദ് കഴിഞ്ഞ ജൂണ്‍ ആറാം തീയതിയാണ് ഒരു യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആറു ദിവസം മുന്‍പാണ് അവസാനമായി യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്. നാലു ദിവസമായി യാതൊരു വിവരവുമില്ല. കുടുംബം തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യൂട്യൂബില്‍ 9 ലക്ഷത്തിലധികം ഫോളോവേഴ്സാണ് ദില്‍ഷാദിന്റെ ചാനലിനുളളത്. വിവിധ രാജ്യങ്ങളിൽ ഒറ്റക്ക് ടുവീലറുകളിൽ യാത്രാ വിശേഷങ്ങൾ പങ്കുവച്ചാണ് ദിൽഷാദ് പ്രശസ്തനായത്. ആഫ്രിക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്തു വെള്ളമില്ലാത്ത സ്ഥലങ്ങളിൽ സ്വന്തമായി കിണറുകളും മറ്റും നിർമ്മിച്ച് സോഷ്യൽ മീഡിയയിലടക്കം പ്രശസ്തനായിരുന്നു.

