ഫുട്ബാൾ ആവേശം നന്ന് …. അത് ലഹരിയാക്കി ജീവിതം കളയല്ലേ.. നടൻ നിയാസ് ബക്കറിൻ്റെ വൈറൽ വീഡിയോ.
കോഴിക്കോട് : ലോകകപ്പ് ആവേശമായി ടീമുകളുടെ ഫാൻസുകൾ പരസ്പരം മത്സ രിച്ച് ലഹരിയായി നടക്കുന്നhttps://www.facebook.com/share/v/1C4ujdoJEu/
ആരാധകർക്ക്
ജീവിതത്തെ ക്കുറിച്ച കാഴ്ച പ്പടുകൾ പങ്കുവെച്ച് നടൻ നിയാസ് ബക്കർ
ഫുട്ബാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കായി ജോലി പോലും ഉപേക്ഷിച്ച് സമയം കളയുന്നവർക്കുള്ള താരത്തിന്റെ മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ പതിനൊന്ന് ലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടത്.
തന്റെ ഒരു സുഹൃത്തിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നിയാസ് സംസാരിക്കുന്നത്. രാത്രി മുഴുവൻ കളി കണ്ട് മൂന്ന് ദിവസമായി ജോലിക്ക് പോകാതെ ഇരിക്കുന്ന സുഹൃത്തിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് താരം വിഡിയോ തുടങ്ങുന്നത്. “കളിക്കാരനെ സ്നേഹിക്കാം, ടീമിന് വേണ്ടി ആർപ്പുവിളിക്കാം. പക്ഷെ ജീവിതത്തിന്റെ സ്റ്റിയറിങ് അവരെ ഏൽപ്പിക്കരുത്. ഏതെങ്കിലും ടീം ലോകകപ്പ് ജയിച്ചാലോ, സിനിമ നൂറുകോടി ക്ലബ്ബിൽ കയറിയാലോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പൈസ കൂടാനോ കുടുംബത്തിന്റെ പ്രശ്നങ്ങൾ തീരാനോ പോകുന്നില്ല,” നിയാസ് ബക്കർ വീഡിയോയിൽ ഓർമ്മിപ്പിക്കുന്നു.
സോഷ്യൽ മീഡിയയിൽ തെറിവിളിച്ചും ജോലിക്ക് പോകാതെയും സമയം കളയുന്നത് ആരാധനയല്ല, മറിച്ച് സ്വയം നശിപ്പിക്കലാണ്. കളിക്കാർ അവരുടെ ജോലി ഭംഗിയായി ചെയ്ത് പ്രതിഫലവും വാങ്ങി കുടുംബത്തിലേക്ക് മടങ്ങുമ്പോൾ, ആരാധകർ സ്വന്തം ആരോഗ്യം നശിപ്പിച്ച് ജീവിതം തകർക്കുകയാണ് ചെയ്യുന്നതെന്ന് താരം കുറ്റപ്പെടുത്തുന്നു. ഒരു കലാകാരൻ എന്ന നിലയിൽ പിന്തുണയുടെ ആവശ്യകത തനിക്കറിയാമെങ്കിലും, അത് അമിതമാകുമ്പോൾ അപകടകരമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
കാണുന്നതിനപ്പുറം, കളിയിലെ താരങ്ങളെ കണ്ട് ആവേശഭരിതരാകുന്നതിനേക്കാൾ നല്ലത് അവരെ പോലെ മികച്ചവരായി മാറാനുള്ള ശേഷി സ്വയം വളർത്തുകയാണെന്ന് നിയാസ് പറഞ്ഞു. “കളിയുടെ പേര് പറഞ്ഞ് വലിയൊരു വിഭാഗം തൊഴിലിന് പോകാതിരിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയെ കൂടി ബാധിക്കുന്നുണ്ട്. നാളെ ലോകകപ്പിൽ ഇന്ത്യയും കളിക്കണമെങ്കിൽ നമ്മളിൽ നിന്ന് മികച്ച താരങ്ങൾ വളർന്നു വരണം,” അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതൊരു ആഘോഷവും സ്വന്തം ജീവിതത്തെ തകർക്കുന്നതാകരുത് എന്ന സന്ദേശവുമായി എത്തിയ വീഡിയോയ്ക്ക് താഴെ വലിയ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

