സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആർ.എസ്.എസ്. പോഷകസംഘ ടന യോഗം.പ്രതിഷേധിച്ച വിദ്യാർഥികൾക്ക് മർദ്ദനം.
കൊൽക്കത്ത: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആർ.എസ്.എസ്. പോഷകസംഘ ടന യോഗം.പ്രതിഷേധിച്ച വിദ്യാർഥികൾക്ക് മർദ്ദനം സംഘർഷത്തിൽ ഒട്ടേറെ വിദ്യാർഥികൾക്ക് മർദ്ദനമേറ്റു
ഇവരെ രക്ഷിക്കാനെത്തിയ അധ്യാപകർക്കും അടി കിട്ടി. അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് എന്ന സംഘടനയാണ് കാമ്പസിലെ പ്രദർശനശാലയിൽ യോഗംചേർന്നത്. പ്രാക്ടിക്കൽ ക്ളാസുകൾ നടക്കേണ്ട സ്ഥലമാണെന്നും ഇവിടെ യോഗം അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്.പുറത്തുനിന്ന് സംഘംചേർന്നെത്തിയവർ മർദനം അഴിച്ചുവിടുകയായിരുന്നെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഇവർക്കെതിരേ നടപടിയെടുക്കാതെ പോലീസ് നോക്കിനിൽക്കുകയായിരുന്നെന്നും അവർ കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ മർദനത്തിൽ പരിക്കേറ്റതായി മറുപക്ഷവും ആരോപിച്ചു.
തിരുവനന്തപുരം: കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്.ആർ.എഫ്.ടി.ഐ.) വിദ്യാർഥികൾക്ക് നേരേയുണ്ടായ ആക്രമണത്തിനെതിരേ ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രതിഷേധം. ഐ.ഡി.എസ്.എഫ്.എഫ്.കെ.യിൽ പങ്കെടുത്ത സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് പ്രതിഷേധിച്ചത്.

