ഫുട്പാത്തിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു തിരിച്ചു വിട്ട് താരമായ പ്രഭാവതി അമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട് : ഫുട്പാത്തിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു തിരിച്ചു വിട്ട് താരമായ പ്രഭാവതി അമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ച യാത്രികനെ തടഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വീട്ടമ്മയായ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതിയമ്മയെ വീട്ടിലെത്തിയാണ് ഇൻസ്പെക്ടർ വിനു ജോസ് ആദരിച്ചത്. നിയമലംഘനം നടത്തിയ സ്കൂട്ടർ ഉടമക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഓഫീസിൽ ഹാജരാകാൻ സ്കൂട്ടർ ഉടമയോട് നിർദേശിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്തയാൾക്ക് ഒരാഴ്ചത്തെ ക്ലാസ് നൽകും. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൽ കോഴിക്കോട് നഗരത്തിൽ…

