AI girlfriend

വിവാദ യൂട്യൂബർ തൊപ്പി യുടെ ചാനൽ യൂട്യൂബ് നീക്കം ചെയ്തു

കൊച്ചി: വിവാദ യൂട്യൂബർ തൊപ്പി ക്കെതിരെ നടപടിയെടുത്ത് യൂട്യൂബ്.
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലാണ് ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന്റെ ചാനൽ യൂട്യൂബ് നീക്കംചെയ്തത് പോലീസിന്റെ നിർണായക അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് യൂട്യൂബിന്റെ ഈ നടപടി.നഗ്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ തൊപ്പിക്കെതിരെ ഐടി നിയമം 66 പ്രകാരം സൈബര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കൽ, പോക്സോ കേസുകൾ, സോഷ്യൽ മീഡിയ വഴിയുള്ള ലൈംഗിക ചൂഷണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *