കൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിന് വോട്ടർ പട്ടികയിൽ പേരില്ല.

കൽക്കത്ത: കൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിന്
വോട്ടർ പട്ടികയിൽ പേരില്ല
അപേക്ഷ സമർപ്പിച്ച രശീതി കൈപ്പറ്റാത്തതിനാൽ ഈ ന്യായാധിപന് അപ്പീൽപോകാൻ കഴിയില്ലന്നും അധികാരികൾ പറഞ്ഞു.

കൽക്കത്ത ഹൈക്കോടതി മുൻ ജസ്റ്റിസ് സഹിദുള്ളയുടെ മുൻഷിയുടെ പേരാണ്
ആസൂത്രിതമായി വെട്ടി മാറ്റിയത്
പശ്ചിമ ബംഗാൾ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ നിന്ന് ഈ മുൻ ജസ്റ്റീസിന്റെ പേര് ആളെ ‘കണ്ടെത്തിയില്ല’ (not found) എന്ന് രേഖപ്പെടുത്തിയാണ് ഒഴിവാക്കിയത്.
ബൂത്ത് ലെവൽ ഓഫീസർക്ക് രണ്ട് തവണ രേഖകൾ സമർപ്പിക്കുകയും എന്റാലി ഓഫീസിൽ നേരിട്ടെത്തി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്തിട്ടും, കരട് പട്ടികയിലോ അനുബന്ധ പട്ടികയിലോ അദ്ദേഹത്തിന്റെ പേര് വന്നില്ല…
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ കാര്യത്തിലും അധികാരികളുടെ വെട്ട് കിടക്കുന്നു.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് വ്യത്യസ്തമായ രീതിയിലാണ് അധികൃതർ പെരുമാറിയത്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് രേഖകൾ സമർപ്പിച്ചതെങ്കിലും, അദ്ദേഹത്തിന്റെ പേര് ‘കണ്ടെത്തിയില്ല’ എന്നും ഭാര്യയുടെയും മകന്റെയും പേര് ‘പരിഗണനയിലാണെന്നും’ (under adjudication) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തന്റെ പേര് ഒഴിവാക്കിയതിന് കൃത്യമായ കാരണങ്ങളൊന്നും അധികൃതർ ഇദ്ദേഹത്തെ അറിയിച്ചിട്ടില്ല.
കാരണം ഇദ്ദേഹം രേഖകൾ സമർപ്പിച്ചപ്പോൾ ഉദ്യോഗസ്ഥർ രസീതുകളൊന്നും നൽകിയില്ലെന്നും, പിന്നീട് രേഖകൾ ശരിയല്ലെന്ന് അധികൃതർ വാദിച്ചാൽ അത് തെളിയിക്കാൻ തന്റെ പക്കൽ മാർഗമില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഇതൊരു ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ബംഗാളിലെ SIR പ്രക്രിയയിലൂടെ കണ്ണോടിച്ചാൽ മനസ്സിലാവും.
ഇത്തരം പരാതികൾ കൊടുക്കാനായി രൂപീകരിച്ച 19 അപ്പലേറ്റ് ട്രിബ്യൂണലുകൾ നിലവിൽ കൃത്യമായ മാർഗനിർദ്ദേശങ്ങളില്ലാതെ വെറും പേപ്പറിൽ മാത്രമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു..
തന്റെ പേര് ഒഴിവാക്കിയതിന്റെ കൃത്യമായ കാരണം അറിയാത്തതിനാൽ ഫലപ്രദമായി അപ്പീൽ നൽകാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
‌അടുത്തത് വേണമെങ്കിൽ ഹൈക്കോടതിയിൽ പോകാം.
ബംഗാളിൽ നടക്കുന്ന കൊടും വെട്ടിനെതിരെ മമതയുടെ പ്രതിഷേധം
വോട്ടായി മാറിയാൽ മാത്രമേ മമതയുടെ യുദ്ധം വിജയിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *