ഗോവിന്ദച്ചാമിക്ക് കമ്പി മുറിക്കാൻ കഴിഞ്ഞത് എങ്ങനെ? അതിസുരക്ഷ ജയിലിൽ ഗുരുതര വീഴ്ച.

കണ്ണൂർ∙  അതി സുരക്ഷ ജയിലിൽ നിന്ന് എങ്ങനെ ഗോവിന്ദച്ചാമി പുറത്ത്യു കടന്നു.ജയിൽചാട്ടത്തിന് പിന്നാലെ ഉയരുന്നത് ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. സെല്ലിനകത്ത്, അതും അതിസുരക്ഷാ ജയിലിൽ  കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെയാണ് ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാൻ കഴിഞ്ഞതെന്ന ചോദ്യമാണ് ഉയരുന്നത്. കമ്പി മുറിക്കാൻ ഉപയോഗിച്ച ആയുധം ജയിൽ അധികൃതരിൽനിന്ന് മറച്ചുവച്ചാണ് ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്. വൈകിട്ട് 5 മണിയോടെ ജയിൽപ്പുള്ളികളെ സെല്ലിനുള്ളിലാക്കുന്നതാണ് രീതി. ഇതിനു ശേഷം രാത്രി ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽനിന്ന്  നിന്നിറങ്ങിയ ഗോവിന്ദച്ചാമി വൈകാതെ ക്വാറന്റീൻ ബ്ലോക്ക് വഴി കറങ്ങിയാണ് ഇവിടത്തെ മതിലിനടുത്ത് എത്തിയതെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി മതിലിനു മുകളിലെ ഫെൻസിങ്ങിലേക്ക് എറിയുകയായിരുന്നു. പിന്നീട് ഇതുവഴി പുറത്തുചാടി. മതിലിൽ കിടക്കുന്ന വടം പുലർച്ചെ 5 മണിയോടെ ജയിൽ അധികൃതർ കണ്ടതോടെയാണ് ഓരോ സെല്ലുകളായി പരിശോധിച്ചത്. ഗോവിന്ദച്ചാമി കിടന്നിരുന്ന ബ്ലോക്കിലെത്തിയപ്പോൾ മാത്രമാണ് ചാടിപ്പോയത് ഗോവിന്ദച്ചാമിയാണെന്ന് ജയിൽ അധികൃതർ തിരിച്ചറിഞ്ഞത്. അപ്പോൾ ജയിൽ ചാട്ടം കഴിഞ്ഞ് മൂന്ന് മണിക്കൂർ പിന്നിട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *