കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ.. ആരോഗ്യ മന്ത്രിയുടെ ആരോപണം കള്ളം …
തിരുവനന്തപുരം: (www.10visionnews.com)തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാതായ വാർത്തയിൽ വഴിത്തിരിവ്. കാണാതായെന്ന്
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ‘ടിഷ്യൂ മോസിലേറ്റർ’ എന്ന ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി.

പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ ഉപകരണം കാണാനില്ല എന്ന് പരമർശിച്ചിരുന്നു.തന്നെ കുടുക്കാനുള്ള ശ്രമമെന്നും,ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയതിൽ അധികൃതരുടെ ലക്ഷ്യം വേറെ എന്നും ഡോ. ഹാരിസ് പറഞ്ഞു.KGMCTA ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്

