ശബരിമല  സ്വർണക്കൊള്ളയിൽ ഒരാൾ കൂടി അറസ്റ്റിലായി.

ശബരിമല: ശബരിമല  സ്വർണക്കൊള്ളയിൽ ഒരാൾ കൂടി അറസ്റ്റിലായി മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിലെ നാലാമത്തെ അറസ്റ്റാണിത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. കേസിൽ ഏഴാം പ്രതിയാണ് ബൈജു.

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മിനുട്സിൽ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. മിനുട്സ് പിടിച്ചെടുത്തതായി എസ്ഐടി കോടതിയെ അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു.

ദേവസ്വം ബോര്‍ഡിന്‍റെ രേഖകള്‍ കൃത്യമല്ലാത്തത് ഗുരുതരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.അഴിമതിയുണ്ടോയെന്ന് എസ്‌ഐടി പരിശോധിക്കണം.ദ്വാരപാലക ശില്‍പ്പങ്ങളുടെയും വാതിലിന്റെയും പകര്‍പ്പ് സൃഷ്ടിക്കാന്‍ അധികൃതര്‍ പോറ്റിക്ക് അനുമതി നല്‍കി. ഇത് നിയമ വിരുദ്ധമായ അനുമതിയെന്നും കോടതി പറഞ്ഞു

സസ്യാധിഷ്ഠിത ദിനചര്യ പഞ്ചസാര ഉത്പാദനത്തിൽ വളർച്ച നേടുന്നു
HERBAL DIABDEX

இந்த காது க�

Leave a Reply

Your email address will not be published. Required fields are marked *