ഗസ്സ സിറ്റി പിടിക്കാൻ കനത്ത ആക്രമണം; 5 ലക്ഷം പേർ പാലായനം ചെയ്തു. പട്ടിണിക്കിട്ട് 441 മരണം.

അവിവ്:
അഞ്ച് ലക്ഷം പേർ പാലായനം ചെയ്ത ഗസ്സ സിറ്റി പിടിക്കാൻ സിവിലിയൻ കുരുതിയും മാരക ആക്രമണങ്ങളും തുടർന്ന്​ ഇസ്രായേൽ. 43 പേരെയാണ് അവസാന മണിക്കൂറുകളിൽ കൊലപ്പെടുത്തിയത്. ഇസ്രായേലിന്‍റെ പട്ടിണിക്കൊലയിൽ കുഞ്ഞുങ്ങളടക്കം 441 പേരുടെ ജീവനാണ് പൊലിഞ്ഞത്. വെസ്റ്റ്​ ബാങ്കിലും ഇസ്രയേൽ അതി​ക്രമം രൂക്ഷമാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര​ത്തെ പിന്തുണക്കുന്ന ഫ്രാൻസിന്‍റെ പ്രഖ്യാപനം തിങ്കളാഴ്ച നടക്കും.

 


ഗസ്സ സിറ്റിക്ക്​ നേരെയുള്ള ഇസ്രായേലിന്‍റെ നിരന്തര ആക്രമണം മൂലം ഇതിനകം 5 ലക്ഷം പേർ പലായനം ചെയ്​തെന്ന്​ റിപ്പോർട്ട്​. ഇപ്പോഴും ഗസ്സ സിറ്റിയിൽ ലക്ഷങ്ങളാണ്​ കഴിയുന്നത്​. വ്യാപക വ്യോമാക്രമണവും കരയുദ്ധവും മൂലം ഗസ്സ സിറ്റിയിൽ സിവിലിയൻ സുരക്ഷ പാടെ ഇല്ലാതായെന്ന്​ യുഎൻ ഏജൻസികൾ വ്യക്​തമാക്കി. ഇന്നലെ 43 പേർ കൊല്ലപ്പെട്ടു. ഭക്ഷ്യസഹായം പൂർണമായും നിലച്ചതിനു പുറമെ ഇവിടെയുള്ള ആശുപത്രികളുടെ പ്രവർത്തനവും തടസപ്പെട്ടിരിക്കുകയാണ്​. 24 മാസങ്ങൾക്കിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളാണ്​ ഇസ്രായേൽ ഗസ്സ സിറ്റിക്ക്​ നേരെ നടത്തുന്നത്​. വ്യോമാക്രമണത്തിനു പുറമെ റിമോട്ട്​ നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്​ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങളാണ്തകർക്കുന്നത്​.ഒരു കുഞ്ഞ്​ കൂടി മരിച്ചതോടെ പട്ടിണിക്കൊലയിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 441 ആയി. ഇതിനിടയിലും ഇസ്രായേലിനെ ആയുധമണിയിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്​ അമേരിക്ക. പുതുതായി 6 ബില്യൻ ഡോളറിന്‍റെ ആയുധങ്ങൾ ഇസ്രായേലിന്​ കൈമാറാൻ ട്രംപ്​ ഭരണകൂടം യുഎസ്​ കോ​ൺഗ്രസിന്‍റെ അനുമതിക്ക് സമർപ്പിച്ചതായി വാൻ സ്ട്രീറ്റ് ജർണൽ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *