ദീര്‍ഘദൂര ട്രെയ്‌നുകളില്‍ കുളിക്കാൻ ഇനി ചൂട് വെള്ളം തയ്യാർ.
പാലക്കാട്: ദീര്‍ഘദൂര ട്രെയ്‌നുകളില്‍തണുപ്പ് കാലാവസ്ഥയില്‍ കുളിക്കുന്നത് വലിയ പ്രയാസമായിരുന്നു. എന്നാല്‍, ഇനി മുതല്‍ ട്രെയിനില്‍ കുളിക്കാന്‍ ചൂടുവെള്ളം കിട്ടും എന്ന അറിയിപ്പാണ് റെയില്‍വേയില്‍ നിന്ന് വന്നിരിക്കുന്നത്. ഘട്ടം ഘട്ടമായാണ ട്രെയ്‌നുകളില്‍ ഈ സൗകര്യം ലഭ്യമാക്കുക.
നിലവില്‍ പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ പോലുള്ളവയുടെ ഫസ്റ്റ് എസി കോച്ചുകളില്‍ ചൂടുവെള്ളം ലഭിക്കും. എന്നാല്‍, ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് മൂലം സാധാരണക്കാര്‍ക്ക് ഇവ അപ്രാപ്യമാണ്. അടുത്ത ഘട്ടത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലായിരിക്കും കുളിക്കാന്‍ ചൂടുവെള്ളം ലഭിച്ചു തുടങ്ങുക.ശീതകാല യാത്രികര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും കുളിക്കാന്‍ ചൂടുവെള്ളം കിട്ടുന്ന സംവിധാനം. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് പ്രത്യേകം പണം നല്‍കാതെ തന്നെ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും.
ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാത്ത യാത്രികര്‍ക്ക് ഈ സൗകര്യം എങ്ങനെ ലഭിക്കും എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ല.ഡല്‍ഹി-കശ്മീര്‍ ട്രെയിനില്‍ ആയിരിക്കും ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യം ആദ്യഘട്ടത്തില്‍ ഉണ്ടാവുകയെന്നെന്നാണ് അറിയിപ്പ്.

